Latest News

കോടാലിയുമായി രന്‍ബിര്‍ കപൂര്‍; ചോര ചീറ്റുന്ന സംഘടനം; അനിമല്‍ പ്രി ടീസര്‍ പുറത്ത്

Malayalilife
topbanner
 കോടാലിയുമായി രന്‍ബിര്‍ കപൂര്‍; ചോര ചീറ്റുന്ന സംഘടനം; അനിമല്‍ പ്രി ടീസര്‍ പുറത്ത്

ദ്രകാളി പിക്‌ചേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ടി സീരീസ്, സിനി 1 എന്നിവര്‍ അവതരിപ്പിച്ച് സന്ദീപ് റെഡ്ഢി  സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന ചിത്രത്തിന്റെ പ്രി ടീസര്‍ പുറത്ത്. ഒരു കോടാലിയുമായി രന്‍ബിര്‍ കപൂര്‍ നിരവധി പേരെ കൊല്ലുന്നതാണ് പ്രി ടീസറില്‍. 

വെള്ള ഷര്‍ട്ടും ബ്ലാക്ക് ഓവര്‍കോട്ടും ധരിച്ച് മുഖത്ത് മാസ്‌കുമായി നിരവധി പേരെ കാണാം. അതിനിടയില്‍ രന്‍ബിര്‍ ഒരു കോടാലി എടുക്കുകയും ഇവര്‍ തമ്മിലെ സംഘടനം ആരംഭിക്കുകയും ചെയ്യുകയാണ്. രന്‍ബിര്‍ ചിലരെ കോടാലി കൊണ്ട് കൊല്ലുകയും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

നീളന്‍ മുടിയും മുഖത്ത് ഒരുപാട് മുറിവുകളുമായിട്ടാണ് രന്‍ബിറിനെ ടീസറില്‍ കാണുന്നത്. വെള്ള കുര്‍ത്തയും മുണ്ടുമാണ് 
രന്‍ബിറിന്റെ വേഷം. ഒരുപാട് പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ടീസര്‍ നല്‍കുന്നത്. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും. ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും. അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നവര്‍. 

ടീസറില്‍ സംഗീതം നല്‍കിയിരിക്കുന്നത് മനന്‍ ഭരദ്വാജാണ്. ലിറിക്‌സ് - ഭൂപീന്ദര്‍ ബബ്ബല്‍, ഗായകര്‍ - മനന്‍ ഭരദ്വാജ്, ഭൂപീന്ദര്‍ ബബ്ബല്‍. പി ആര്‍ ഒ - ശബരി

Read more topics: # അനിമല്‍
animal preteaser is out

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES