Latest News

നാല് ദിവസം കൊണ്ട് 425 കോടി; റോക്കോഡ് സ്വന്തമാക്കി റണ്‍ബീര്‍ ചിത്രം അനിമല്‍; ചിത്രം സൂപ്പര്‍ഹിറ്റായതോടെ സൂപ്പര്‍ താരത്തിന്റെ വീട് ചര്‍ച്ചകളില്‍

Malayalilife
topbanner
നാല് ദിവസം കൊണ്ട് 425 കോടി; റോക്കോഡ് സ്വന്തമാക്കി റണ്‍ബീര്‍ ചിത്രം അനിമല്‍; ചിത്രം സൂപ്പര്‍ഹിറ്റായതോടെ സൂപ്പര്‍ താരത്തിന്റെ വീട് ചര്‍ച്ചകളില്‍

റെക്കോര്‍ഡ് കളക്ഷനുമായി  രണ്‍ബീര്‍ ചിത്രം അനിമല്‍  മുന്നോട്ട് കുതിക്കുകയാണ്. റിലീസ് ചെയ്തു നാല് ദിവസം പിന്നിടുമ്പോള്‍ 425 കോടിയാണ്  വേള്‍ഡ് വൈഡ്  ഗ്രോസ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമല്‍ നേടിയത്. 100 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ചില തിയേറ്ററുകളില്‍ 2200 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യമുള്ള  ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായിക. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സിനിമയ്ക്ക് ഒപ്പം തന്നെ ചിത്രത്തില്‍ രണ്‍ബിറിന്റെ വീടായി കാണിക്കുന്ന ബംഗ്ലാവും ശ്രദ്ധ നേടുന്നുണ്ട്. വിശാലമായ പുല്‍ത്തകിടിയും ഇടനാഴികളുമായി റോയല്‍ ഫീല്‍ സമ്മാനിക്കുകയാണ് ഈ വീട്. യഥാര്‍ത്ഥത്തില്‍ ഇതൊരു കൊട്ടാരം തന്നെയാണ്. മാത്രമല്ല ഇതൊരു ബോളിവുഡ് താരത്തിന്റെ വീട് കൂടിയാണ്.

സെയ്ഫ് അലി ഖാന്റെ പട്ടൗഡി പാലസ് ആണ് അനിമലില്‍ രണ്‍ബിറിന്റെ വീടാക്കി മാറ്റിയിരിക്കുന്നത്. ഇതാദ്യമായല്ല, സെയ്ഫ് അലിഖാന്‍ തന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസ് സിനിമാ ചിത്രീകരണത്തിനായി വിട്ടു നല്‍കുന്നത്. താണ്ഡവ് എന്ന പ്രൈം വീഡിയോ സീരീസിലും പട്ടൗഡി പാലസ് പ്രത്യക്ഷപ്പെട്ടിരുന്നു.

അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍  എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്. 

Read more topics: # അനിമല്‍
animal movie record

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES