Latest News

രണ്‍ബിറിന്റെയും രശ്മികയുടെയും ലിപ്ലോക്കുമായി അനിമല്‍ പോസ്റ്റര്‍; ചിത്രത്തിന്റെ ഗാനം നാളെ എത്തുമെന്ന് പുതിയ അപ്ഡേറ്റ് 

Malayalilife
 രണ്‍ബിറിന്റെയും രശ്മികയുടെയും ലിപ്ലോക്കുമായി അനിമല്‍ പോസ്റ്റര്‍; ചിത്രത്തിന്റെ ഗാനം നാളെ എത്തുമെന്ന് പുതിയ അപ്ഡേറ്റ് 

ണ്‍ബിര്‍ കപൂറിന്റെയും രശ്മിക മന്ദാനയുടെയും ലിപ്ലോക്കിന്റെ ചിത്രം പങ്കുവച്ച് 'അനിമല്‍' സിനിമയുടെ പുതിയ അപ്ഡേറ്റ്. ചിത്രത്തിന്റെ ഗാനം നാളെ എത്തുമെന്നുള്ള വിവരമാണ് ലിപ്ലോക്കിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന അനിമലില്‍ വലിയ പ്രതീക്ഷകളുമാണ്. ഛായാഗ്രാഹണം അമിത് റോയ് ആണ്. അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ഡിസംബര്‍ 1ന് ആണ് ചിത്രത്തിന്റെ റിലീസ്. അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്.

പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകരാണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ടി സീരീസ്, സിനി 1 സ്റ്റുഡിയോസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് അനിമല്‍ നിര്‍മ്മിക്കുന്നത്.
 

Animal Poster Rashmika Mandanna And Ranbir

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES