Latest News

ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്തു; മുന്‍കമുകനെതിരെ നിയമനടപടിക്കൊരുങ്ങി അമലാപോള്‍

Malayalilife
ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്തു; മുന്‍കമുകനെതിരെ നിയമനടപടിക്കൊരുങ്ങി അമലാപോള്‍

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് അമലാ പോള്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ചിട്ടള്ള അമല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ്. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു നടി അമലാ പോളിന്‍െയും സംവിധായകന്‍ എ എല്‍ വിജയ്യുടെയും വിവാഹം. എന്നാല്‍ പിന്നീട് ഇരവരും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. വിവാഹമോചനത്തിന് പിന്നാലെ അമലാപോള്‍ സിനിമയില്‍ സജീവമാവുകയും ചെയ്തിരുന്നു. അമലാപോളുമായുളള വിവാഹമോചനത്തിന് ശേഷം വിജയ് വിവാഹിതനാവുകയും ചെയ്തിരുന്നു. 

എന്നാല്‍ നാളുകള്‍ക്ക് ശേഷം അമലയും വിവാഹിതയായി എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദര്‍ സിംഗിനെയാണ് അമല വിവാഹം  ചെയ്തതെന്നായിരുന്നു വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ സജീവയായ സെലിബ്രിറ്റി കൂടിയാണ് താരം. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അമല അതിന്റെ  ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട. താരം രണ്ടാമത് വിവാഹിതയായിട്ടില്ലെന്ന വസ്തതുതയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതുസംബന്ധിച്ച് മുന്‍ കാമുകന്‍ ഭവ്‌നിന്ദരര്‍ സിംഗിനെതിരേ നിയമനടപടി സ്വീകരിച്ച് നടി അമല പോള്‍. 

ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഗായകനായ ഭവ്‌നിന്ദര്‍ സിംഗ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
                                                                                                                                                                                              ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്‌നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു. ഇതുവരെ അമല ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഭവ്‌നിന്ദര്‍ സിംഗിന് എതിരെ അമല പോള്‍ നല്‍കിയ മാനനഷ്ട കേസിന്; മദ്രാസ് ഹൈക്കോടതി അനുമതി നലകിയിട്ടുണ്ട്.
                                            

amala paul legal action against ex boyfriend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES