ജിപ്‌സി പെണ്‍കുട്ടിയായി അമലാ പോള്‍; മനോഹരച്ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
 ജിപ്‌സി പെണ്‍കുട്ടിയായി അമലാ പോള്‍; മനോഹരച്ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യിലെ മുന്‍നിരനായികയാണ് അമലപോള്‍. ചെറിയ കഥാപാത്രങ്ങളിലൂടെയെത്തി സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റെ സ്താനം ഉറപ്പിക്കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്. ഏതു തരം വേഷവും ധരിക്കാന്‍ മടിയില്ലാത്ത ആളാണ് അമല. വ്യ്ത്യസ്തമായ ചിത്രങ്ങളും തന്റെ ചിന്തകളും പങ്കുവച്ച് എത്തുന്ന താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ജിപ്‌സി പെണ്‍കുട്ടിയായി അമലാ പോള്‍ എത്തിയതിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അമലാ പോള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. അജിഷ് പ്രേം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.

സാധാരണ വേഷത്തില്‍ വേറിട്ടുള്ളതാണ് അമലാ പോളിന്റെ ഫോട്ടോ. ഞാന്‍ എന്നെ തന്നെ അനന്തമായി സൃഷ്ടിക്കുന്നുവെന്നാണ് അമലാ പോള്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീരി പെണ്‍കുട്ടിയെ പോലെ എന്നാണ് ഒരു ആരാധകന്‍ കമന്റ് എഴുതിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ജിപ്‌സി റൊമാന്‍സ് എന്നും അമലാ പോള്‍ ഫോട്ടോയില്‍ സൂചിപ്പിക്കുന്നുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ അമല രണ്ടാമതും വിവാഹിതയായി എന്ന് ആരാധകര്‍ അറിഞ്ഞത്. വിവാഹച്ചിത്രങ്ങള്‍ പുറത്തു വന്നതോടെയായിരുന്നു അത്. അടുത്തിടെ തന്റെ അച്ഛന് ജന്മദിന ആശംസകള്‍ നേര്‍ന്നും അമല എത്തിയിരുന്നു. അന്ന താരത്തിന്റെ കുറിപ്പ് ശ്രദ്ധികപെട്ടിരുന്നു. എവിടെയായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ടാകണമെന്ന് ആശംസിക്കുന്നതായി അമലാ പോള്‍ പറയുന്നു.

Read more topics: # amala paul,# latest photoshoot,# gypsy girl
amala paul latest photoshoot gypsy girl

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES