ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആലിയ ഭട്ടിനെ ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡറായി തിരഞ്ഞെടുത്തത്.ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗുച്ചിയുടെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടവും ആലിയ സ്വന്തമാക്കിയിരുന്നു...
ഗൂച്ചിയുടെ ക്രൂയിസ് ഷോയ്ക്ക് എത്തിയ ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വൈറലായ ചിത്രങ്ങളില്‍ ആലിയ കൈയില്‍ പിടിച്ചിരുന്ന ബാഗിനെതിരെ നിരവധി ട്രോളുകളും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഗൂച്ചിയുടെ തന്നെ ജാക്കി 1961 ട്രാന്‍സ്പരന്റ് ബാഗാണ് താരം ഉപയോഗിച്ചത്. ട്രാന്‍സ്പരന്റ് ആയതിനാല്‍ ബാഗിന്റെ ഉള്‍വശവും വളരെ നന്നായി കാണാനാകും. ഈ ബാഗ് കാലിയായിരുന്നതാണ് ട്രോളുകള്‍ക്ക് കാരണമായത്. 'ബാഗില്‍ ഒന്നുമില്ല പിന്നെന്തിനാണ് ആലിയ അത് ചുമക്കുന്നതെന്നും പേഴ്‌സ് കുറച്ച് സാധനമെങ്കിലും വയ്ക്കാനുള്ളതാണെന്നുമാണ്' ട്രോളുകള്‍ വന്നത്.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയ. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. ഷോയില്‍ എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ശേഷം ' അതേ ബാഗ് കാലിയായിരുന്നു' എന്ന അടിക്കുറിപ്പും താരം കൊടുത്തിട്ടുണ്ട്.