വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോവുന്നതിനും, ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നതിനും എനിക്കൊപ്പം കളിക്കുന്നതിനും സ്‌നേഹിക്കുന്നതും എന്റെ ദാദ ആയതിനും നന്ദി; ബര്‍ത്ത്‌ഡേ ഗംഭീരമാക്കിയതിന് ഡാഡയ്ക്കും മമ്മയ്ക്കും നന്ദി പറഞ്ഞ് ആലിയുടെ കത്ത്

Malayalilife
 വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോവുന്നതിനും, ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നതിനും എനിക്കൊപ്പം കളിക്കുന്നതിനും സ്‌നേഹിക്കുന്നതും എന്റെ ദാദ ആയതിനും നന്ദി; ബര്‍ത്ത്‌ഡേ ഗംഭീരമാക്കിയതിന് ഡാഡയ്ക്കും മമ്മയ്ക്കും നന്ദി പറഞ്ഞ് ആലിയുടെ കത്ത്

ഴിഞ്ഞ ദിവസമായിരുന്നു അലംകൃതയുടെ എട്ടാം പിറന്നാള്‍. അന്നേ ദിവസം പതിവ് പോലെ മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസകളും പൃഥ്വിരാജും സുപ്രിയയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ പിറന്നാള്‍ ഗംഭീരമാക്കിയതിന് നന്ദി പറഞ്ഞ് അലംകൃത കുറിച്ച വാക്കുകളാണ് സുപ്രിയ പങ്ക് വ്ച്ചിരിക്കുന്നത്.

മാലദ്വീപിലെ ഡബ്ല്യൂ മാല്‍ദീവ്‌സ് ബീച്ച് റിസോര്‍ട്ടിലായിരുന്നു ആലിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്. ആ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു.മമ്മയും ഡാഡയും തനിക്കായി ചെയ്ത ഒരോ കാര്യങ്ങളും എടുത്തു പറഞ്ഞാണ് ആലിയുടെ കുറിപ്പ്. പല സ്ഥലങ്ങളില്‍ കൊണ്ടുപോയതിനും തന്നോടൊപ്പം കളിച്ചതിനും അനുവാദം തന്നതിനും നന്നോടുള്ള സ്‌നേഹത്തിനുമെല്ലാം ഡാഡയ്ക്ക് നന്ദി അറിയിച്ചപ്പോള്‍, തനിക്ക് തന്ന പ്രോത്സാഹനങ്ങള്‍ക്കും സര്‍പ്രൈസുകള്‍ക്കും എല്ലാത്തിനും സഹായിക്കുന്നതിനുമൊക്കെയാണ് മമ്മയ്ക്ക് നന്ദി അറിയിക്കുന്നത്.

ആലിയുടെ അച്ഛനും അമ്മയുമായതില്‍ ഞങ്ങള്‍ അനുഗ്രഹീതര്‍. അവളുടെ ഇത്തരം കുറിപ്പുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ദാദ അവളെ വളരെയധികം കാര്യങ്ങള്‍ക്ക് അനുവദിക്കുന്നുവെന്നും മമ്മ അനുവദിക്കുന്നില്ലെന്നും പറഞ്ഞത് ദയവായി ശ്രദ്ധിക്കുമല്ലോ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് സുപ്രിയ കുറിച്ചതിങ്ങനെയാണ്.

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

 

alankritha note share supriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES