ലവ് ആക്ഷന്‍ ഡ്രാമയുടെ ഷൂട്ടിങ്ങിന് നിവിന്‍ എത്താന്‍ വൈകിയപ്പോള്‍ ഇത് ശരിയല്ലെന്ന് വിളിച്ചുപറഞ്ഞു; നിര്‍മ്മാതാവ് എന്ന നിലയില്‍ എന്റെ ഭാഗത്ത് പക്വതക്കുറവ് ഉണ്ടായിരുന്നെന്ന് അന്ന് മനസിലായി; എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ല; നായകനായ സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ അജു വര്‍ഗീസിന് പറയാനുള്ളത്

Malayalilife
ലവ് ആക്ഷന്‍ ഡ്രാമയുടെ ഷൂട്ടിങ്ങിന് നിവിന്‍ എത്താന്‍ വൈകിയപ്പോള്‍ ഇത് ശരിയല്ലെന്ന് വിളിച്ചുപറഞ്ഞു; നിര്‍മ്മാതാവ് എന്ന നിലയില്‍ എന്റെ ഭാഗത്ത് പക്വതക്കുറവ് ഉണ്ടായിരുന്നെന്ന് അന്ന് മനസിലായി; എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ല; നായകനായ സിനിമ തിയേറ്ററില്‍ എത്തുമ്പോള്‍ അജു വര്‍ഗീസിന് പറയാനുള്ളത്

ലയാള സിനിമയില്‍ സഹനടനായെത്തി നായകനായും നിര്‍മ്മാതാവുമൊക്കെയായി തിളങ്ങുകയാണ് അജു വര്‍ഗീസ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ചിത്രത്തില്‍ നായകനായി എത്തുന്ന സന്തോഷത്തിലാണ് നടന്‍. ഒപ്പം ഹെലന്‍ എന്ന ചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലുമാണ്. മലയാള മനോരമ, മാതൃഭൂമി എന്നി മാധ്യമങ്ങളുടെ വാരാന്തപതിപ്പുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സിനിമയില്‍ പിച്ചവച്ച കാലം മുതല്‍ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിവിനുമായി പിണങ്ങിയോ എന്ന ചോദ്യത്തിന് നടന്‍ നല്കിയ മറുപടി ഇങ്ങനെയാണ്. 'പിണക്കമൊന്നുമില്ല,? ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്‍ എത്താന്‍ വൈകിയപ്പോള്‍ അത് ശരിയല്ലെന്ന് വിളിച്ചുപറഞ്ഞു. നിര്‍മ്മാതാവ് എന്ന നിലയില്‍ എന്റെ ഭാഗത്ത് പക്വത കുറവുണ്ടായിരുന്നെന്ന് പിന്നീട് മനസിലായി. അപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലായിരുന്നു അവന്‍.

ആ കോലത്തില്‍ നിവിന്‍ ലവ് ആക്ഷന്‍ ഡ്രാമയില്‍ അഭിനയിക്കാന്‍ വന്നിട്ടും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. മുടിയൊക്കെ മുറിച്ച് കളഞ്ഞ് ഇരുണ്ട നിറമുള്ള കൊച്ചുണ്ണിയുടെ ഗെറ്റപ്പ് കണ്ടപ്പോഴേ നിവിനില്‍ നിന്ന് ദിനേശനെ കിട്ടാന്‍ കാത്തിരിക്കേണ്ടിവരുമെന്നുറപ്പായിരുന്നു. അന്നും ഇന്നും എന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്'- അജു വര്‍ഗീസ് പറഞ്ഞു.

അദ്യമായി നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ആഹ്ലാദത്തിനെക്കാള്‍ ചങ്കിടിപ്പാണ് ഉണ്ടാകുന്നതെന്നും അജു പറയുന്നു.
ലൗ ആക്ഷന്‍ ഡ്രാമയുടെ റിലീസനുബന്ധ ജോലികള്‍ക്കിടയിലാണ് രഞ്ജിത് ശങ്കറിന്റെ മെസേജ് ലഭിച്ചത്. ആദ്യം ആലോചിച്ചത് തന്നെ നായകനാക്കി ഒരു വാണിജ്യസിനിമ നിര്‍മിച്ചാല്‍ അതിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമോയെന്നതായിരുന്നു, സൂപ്പര്‍ താരങ്ങളുടെ ഡേറ്റുപോലും ലഭിക്കാന്‍ പ്രയാസമില്ലാത്ത രഞ്ജിത് ശങ്കര്‍ എന്തുകൊണ്ട് എന്നെ വിളിച്ചു എന്നതായിരുന്നു അടുത്ത സംശയമെന്നും അജു പറഞ്ഞു.

എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ലെന്ന് താന്‍ സംവിധായകനൊട് പറഞ്ഞെന്നും എന്നാല്‍ താനല്ലാതെ മറ്റൊരാളെവെച്ച് കഥ ആലോചിക്കുന്നില്ലെന്ന് സംവിധായകന്‍ പറയുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തെന്നും അജു പറഞ്ഞു.

നവംബര്‍ 29 നാണ് കമല എന്ന ചിതം തിയേറ്ററില്‍ എത്തുന്നത്. അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ, ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

aju varghese says about nivinpauly friendship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES