ഒരു കാലഘട്ടംമുഴുവന്‍ സിനിമയില്‍ നിറഞ്ഞു നിന്ന് ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉര്‍വ്വശി. താരത്തിന്റെ ചിത്രങ്ങളരോന്നും ആരാധകരെ വിസ്മയിപ്പിക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും തന്റെ അഭിനയമികവ് താരം തെളിയിച്ചിട്ടുണ്ട്. തമിഴില്‍ തന്നെ ഹിറ്റാക്കിയ മാറ്റിയ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഉര്‍വശി തുറന്നു സംസാരിക്കുമ്‌ബോള്‍ അന്ന് തന്നെക്കുറിച്ച് വന്ന ഒരു വിമര്‍ശനത്തെക്കുറിച്ചും ഉര്‍വശി പങ്കു വയ്ക്കുകയാണ്. അഹാങ്കാരിയാണെന്ന വിമര്‍ശനമാണ് താന്‍ കേട്ടതെന്നാണ് താരം പറയുന്നത്.
'മുന്താനെ മുടിച്ച്' എന്ന എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് എന്നെ കുറിച്ച് ആദ്യമായി ഒരു വിമര്‍ശനം വരുന്നത്. അത് ഇങ്ങനെയായിരുന്നു, 'പുതിയതായി ഒരു നായിക വന്നിട്ടുണ്ട്. സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ല. ഭയങ്കര അഹങ്കാരിയാണ്, സംവിധായകന്‍ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും' എന്നൊക്കെയായിരുന്നു വിമര്‍ശനം .അതിലെ 'പരിമളം' എന്ന കഥാപാത്രം ചെയ്തു കഴിഞ്ഞപ്പോള്‍ അന്ന് ജനിച്ച നിരവധി കുട്ടികള്‍ക്ക് അങ്ങനെ ഒരു പേര് ഞാന്‍ ഇട്ടിട്ടുണ്ട് .അന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും അതൊക്കെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ മറക്കാനാവാത്ത കാര്യങ്ങളാണ്'. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഉര്‍വശി പറയുന്നു.
മലയാളത്തിന് പുറമേ തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു ഉര്‍വശി. 'മുന്താനെ മുടിച്ച്' എന്ന തമിഴ് സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ഉര്‍വശി തമിഴ് സിനിമകളുടെയും സംസാര വിഷയമായി. ഇപ്പോള്‍ മുക്കുത്തി അമ്മന്‍, സൂരറൈപോട്ര് എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് കയ്യടി നേടുകയാണ് താരം