മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ കൂട്ടത്തില്‍ എന്നുമുണ്ടാകുന്ന മുഖമാണ് സീമയുടേത്. നര്‍ത്തകിയായ ശാന്തിയില്‍ നിന്നും അറിയപ്പെടുന്ന നായികയിലേക്ക് ഉയര്‍ന്ന താരം ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ അതെക്കുറിച്ചുളള സീമയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ ഉപേക്ഷിച്ച് പോയിയെന്ന് താരം പറയുന്നു. അച്ഛന്‍ കൂടെ നിന്നാണ് എന്നെ വളര്‍ത്തിയതെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇങ്ങനെയാവുമായിരുന്നില്ലെന്ന് താരം പറയുന്നു. ശാന്തിയില്‍ നിന്നും സീമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും താരം പറഞ്ഞിരുന്നു.
മേജറായതിന് ശേഷം മകളെ തേടി വന്നിരുന്നു അച്ഛനെന്ന് സീമ പറയുന്നു. ശത്രുവായി കണ്ടിരുന്നു ശത്രുവായിരുന്നു. ശശിയേട്ടനുമായുള്ള വിവാഹത്തെ അച്ഛന്‍ എതിര്‍ത്തിരുന്നു. അദ്ദേഹത്തെ കെട്ടാന്‍ പാടില്ല, അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. മേജറായതിന് ശേഷം അച്ഛന്‍ശാന്തി കൂടെ വന്നേക്കണമെന്ന് പറഞ്ഞ് വിളിക്കാന്‍ വന്നിരുന്നു. അമ്മ പറഞ്ഞു, മോള്‍ക്ക് ഇഷ്ടമാണെങ്കില്‍ പോയ്‌ക്കോളൂയെന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ ഞാന്‍ പോയില്ല, ഞാന്‍ പോയാല്‍ അമ്മയ്ക്ക് ആരാണ്. അച്ഛന് രണ്ടാം ഭാര്യയും മക്കളുമുണ്ടായിരുന്നു. ആ സമയത്താണ് വന്ന് പറഞ്ഞത്. അദ്ദേഹത്തെ വിവാഹം ചെയ്യരുത് നമ്മള്‍ നമ്പ്യാര്‍സാണെന്ന്.
് വിവാഹത്തിന് അച്ഛന്‍ വരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞത്. വന്നാലും അമ്മ ഇങ്ങനെയൊരാളെ വെച്ചോണ്ടിരിക്കുന്നുവെന്നല്ലാതെ അച്ഛനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാവില്ലെന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. അന്നും ബോള്‍ഡായിരുന്നു. ജീവിതത്തിലൊരു പാട് കഷ്ടപ്പാടുകളും പ്രതിസന്ധികളുമൊക്കെ അനുഭവിച്ച നായികയാണ് സീമ. അതേക്കുറിച്ച് നേരിട്ട് അറിയാം തനിക്കെന്ന് പറഞ്ഞായിരുന്നു ദേവന്‍ എത്തിയത്. സഹനശക്തിയെക്കുറിച്ച് കഷ്ടപ്പാടുകളെല്ലാം താങ്ങാനുള്ള സഹനശക്തി എവിടെ നിന്ന് ലഭിച്ചുവെന്നായിരുന്നു ദേവന്‍ ചോദിച്ചത്. പുരുഷന്‍മാരെ ബഹുമാനിക്കുക, പക്ഷേ അവരെ പേടിക്കരുത് അങ്ങനെ പറഞ്ഞാണ് അമ്മ വളര്‍ത്തിയത്. അമ്മ നന്നായി അടിക്കുമായിരുന്നു. 18 വയസ്സ് വരെ അടിക്കുമായിരുന്നു. ഭയങ്കര വികൃതിയായിരുന്നു. സന്തോഷകരമായ ബാല്യമായിരുന്നില്ല. അച്ഛനെ ഭയങ്കര ഇഷ്ടമാണ്. ആ അച്ഛന്‍ പെട്ടെന്ന് പോയപ്പോള്‍ വല്ലാതെയായി. പിന്നെ വാശിയായിരുന്നു.അമ്മയ്ക്കായി ജീവിക്കണമെന്ന് ശപഥമെടുക്കുകയായിരുന്നു.
അമ്മയുടെ കൂടെ പോയി കോടതിയില്‍ ജഡ്ജ് ചോദിച്ചാല്‍ അമ്മയുടെ കൂടെ പോവണമെന്ന് പറയണമെന്ന് പറഞ്ഞ് അച്ഛന്‍ ചോക്ലേറ്റൊക്കെ തന്നിരുന്നു. എല്ലാം വാങ്ങിവെച്ച് പിറ്റേന്ന് അമ്മയുടെ കൂടെ പോയാല്‍ മതിയെന്ന് പറയുകയായിരുന്നു. അച്ഛനോട് സ്‌നേഹമുണ്ടായിരുന്നു അതാണ് ഇടയ്ക്ക് കാണാന്‍ പോയത്. അച്ഛന് വയ്യെന്ന് വീണ്ടും പറഞ്ഞപ്പോള്‍ പോയിക്കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. അങ്ങനെയാണ് പോയിക്കണ്ടത്. അവിടെ പോയപ്പോള്‍ അച്ഛന്‍ കോമയിലായിരുന്നു. ആ സമയത്താണ് എല്ലാവരേയും പരിചയപ്പെട്ടത്. ഇത്രയും സീരിയസാണെന്നറിഞ്ഞില്ല. തിരിച്ചുവന്ന് ഷൂട്ട് തീര്‍ത്തുവെന്നും സീമ പറയുന്നു.