എപ്പോഴും കയ്യില്‍ ചുറ്റിയിരുന്ന രുദ്രാക്ഷം ഉപേക്ഷിച്ചതിന് കാരണം; വലിയ ബുദ്ധന്റെ മുഖം ലോക്കറ്റായി സമ്മാനിച്ച ഭാവന; ഗീതുവും മഞ്ജുവുമായുളള സൗഹൃദത്തെക്കുറിച്ചും നടി സംയുക്ത വര്‍മ്മ

Malayalilife
topbanner
 എപ്പോഴും കയ്യില്‍ ചുറ്റിയിരുന്ന രുദ്രാക്ഷം ഉപേക്ഷിച്ചതിന് കാരണം; വലിയ ബുദ്ധന്റെ മുഖം ലോക്കറ്റായി സമ്മാനിച്ച ഭാവന; ഗീതുവും മഞ്ജുവുമായുളള സൗഹൃദത്തെക്കുറിച്ചും നടി സംയുക്ത വര്‍മ്മ

രു കാലത്ത് നായികയായി തിളങ്ങി നിന്ന താരം നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുക്കുകയായിരുന്നു. കുടുംബത്തിനെയും കുട്ടികളെയും നന്നായി പരിപാലിക്കുന്നതിനും ശ്രദ്ധിക്കുന്നതിനും അതും അനിവാര്യമാണെന്ന് മനസിലാക്കി സ്വയം മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടിയുടെ സിനിമാ പ്രവേശം എപ്പോഴായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും യോഗയുമായി സജീവമാണ് താരം. സംയുക്ത വര്‍മ്മയുടെ യോഗചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നുവെങ്കിലും ഇന്നും കാത്തു സൂക്ഷിക്കു ഒരുപിടി സൗഹൃദങ്ങളുമുണ്ട് താരത്തിന്. മഞ്ജു വാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണ് സംയുക്ത വര്‍മ്മയ്ക്ക്. ഇടയ്ക്കിടയ്ക്ക് ഇവരെല്ലാം ഒത്തുകൂടാറുണ്ട്. 

 തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഗീതു മോഹന്‍ദാസുമായി സൗഹൃദത്തിലായത്. ആ അടുപ്പം ഇന്നും തുടരുന്നുണ്ട്. ഭാവന സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതലേ തന്നെ അറിയാം. ഒരു കുടുംബം പോലെ കഴിയുന്നവരാണ്. മഞ്ജു വാര്യര്‍ തന്റെ സഹോദരി തന്നെയാണെന്നും സംയുക്ത വര്‍മ്മ പറയുന്നു. മിക്കപ്പോഴും ഞങ്ങള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ട്. ഇടയ്ക്ക് ഒത്തുകൂടാറും യാത്രകളുമൊക്കെ പോവാറുമുണ്ട്.കൈയ്യില്‍ രുദ്രാക്ഷ മാലയും ചുറ്റിയാണ് മിക്കപ്പോഴും താരത്തെ കാണാറുള്ളത്. സ്റ്റൈലിഷാവുന്നതിന് വേണ്ടിയായിരുന്നില്ല ആ മാല ധരിച്ച് തുടങ്ങിയത്. അടുത്തിടെയായി ആ ശീലം നിര്‍ത്തിയിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.  എപ്പോഴും ശക്തയാണെന്നും ഒരു ശക്തി ഒപ്പമുണ്ടെന്നും തോന്നിപ്പിക്കുന്ന മാലയായിരുന്നു അത്. അത്തരത്തിലൊരു ശക്തിയുണ്ടെന്ന് തോന്നിപ്പിക്കുന്നതിനായി ചെയ്തതായിരുന്നു അത്. ഇപ്പോള്‍ മനസ്സിന് അത്തരത്തിലൊരു ഉപാധിയുടെ ആവശ്യമില്ല. മനസ്സ് തന്നെയാണ് ശക്തിയെന്ന ബോധ്യത്തിലേക്ക് എത്തിക്കഴിഞ്ഞു. അതാണ് അത് ധരിക്കുന്നത് നിര്‍ത്തിയതെന്നും സംയുക്ത വര്‍മ്മ പറയുന്നു

 ആഭരണങ്ങളോട് പ്രത്യേക ഇഷ്ടമാണ് താരത്തിന്. യാത്രകളിലെല്ലാം വ്യത്യസ്തമായ ആഭരണങ്ങള്‍ വാങ്ങുന്ന പതിവുമുണ്ട്. എല്ലാത്തിലും സ്പരിച്വല്‍ മൂഡുണ്ടാവും. കൈയ്യിലെ രുദ്രാക്ഷ മാലയും അത്തരത്തിലുള്ളതായിരുന്നു. യോഗയോടുള്ള ഇഷ്ടത്തെക്കുറിച്ച് അറിയാവുന്ന ഭാവനയാണ് തനിക്ക് ബുദ്ധന്റെ വലിയ മുഖം ലോക്കറ്റായി വരുന്ന മാല സമ്മാനിച്ചത്. ഇത് ധരിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി തോന്നാറുണ്ടെന്നും താരം പറയുന്നു.മലയാള സിനിമയിലെ പ്രണയ ജോഡികളില്‍ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ല്‍ ആയിരുന്നു ഇരുവര്‍ക്കുമിടയില്‍ ഏക മകന്‍ ദക്ഷ് ധാര്‍മിക്ക് പിറന്നത്.

actress samyuktha varma

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES