കാലിന് പരിക്ക് പറ്റിയ വിവരം പങ്കുവച്ച് ഖുശ്ബു. കാലില്‍ ബ്രേസസ് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. കാലിന് പരിക്ക് പറ്റിയെങ്കിലും യാത്രകളില്‍ നിന്ന് ഇടവേളയെടുക്കുന്നില്ല എന്നാണ് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ലിഗമന്റ് ടിയറാണ് ഖുശ്ബുവിന് സംഭവിച്ചത്.
നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള അപകടം സംഭവിച്ചാലെന്തു ചെയ്യും?, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല പക്ഷെ ഞാന്‍ അതിലൊന്നും തളരുന്ന ആളല്ല. നിങ്ങളുടെ സ്വപ്നത്തില്‍ എത്തുന്നതു വരെ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകഖുശ്ബു കുറിച്ചു.
കാലില്‍ ബ്രേസസ് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം ഷെയര്‍ ചെയ്തത്. ലിഗമന്റ് ടിയറാണ് ഖുശ്ബുവിന് സംഭവിച്ചത്. കാലിനു പരിക്കു പറ്റിയെങ്കിലും യാത്രകളില്‍ നിന്ന് ഇടവേളയെടുക്കുന്നില്ല ഖുശ്ബു. വേഗം സുഖം നേടട്ടെയെന്നാണ് ആരാധകര്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല, മലയാളികള്‍ക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ഖുശ്ബുവിന്റെ ഇളയമകള്‍ അനന്ദിതയുടെ പിറന്നാള്‍. ആഘോഷ ചിത്രങ്ങളും താരം ഷെയര്‍ ചെയ്തിരുന്നു.വിജയ് ചിത്രം വാരിസിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചത്.