Latest News

ഭാര്യക്കൊപ്പം പാചകം ചെയ്തും മടിച്ചികളായ പെണ്‍മക്കളെക്കൊണ്ട്‌ അടുക്കളജോലി ചെയ്യിച്ചും റഹ്‌മാന്‍; ജോലിക്കാരെ പറഞ്ഞ് വിട്ട് കുടുംബസ്ഥനായി നടന്‍

Malayalilife
ഭാര്യക്കൊപ്പം പാചകം ചെയ്തും മടിച്ചികളായ പെണ്‍മക്കളെക്കൊണ്ട്‌ അടുക്കളജോലി ചെയ്യിച്ചും റഹ്‌മാന്‍; ജോലിക്കാരെ പറഞ്ഞ് വിട്ട് കുടുംബസ്ഥനായി നടന്‍

രു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന്‍ മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവച്ചും താരം എത്തിയിരുന്നു. റഹ്മാനും മകളുമൊത്തുള്ള ചിത്രവും വൈറലാകുകയാണ്.

മലപ്പുറം സ്വദേശിയായ റഹ്മാന്‍ കുടുംബസമേതം ഇപ്പോള്‍ തമിഴ്നാട്ടിലാണ് താമസിക്കുന്നത്. സംഗീതഞ്ജന്‍ എആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെഹറുനിസയാണ് നടന്റെ പത്നി. അലീഷ, റുഷ്ദ എന്നീ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. 90കള്‍ക്ക് മുമ്പ് ഒരു വര്‍ഷത്തില്‍ 10 സിനിമകളില്‍ വരെ അഭിനയിച്ചിരുന്ന റഹ്മാനെ പിന്നീട് മലയാള സിനിമയില്‍ അധികം കണ്ടില്ല. എങ്കിലും ഇടയ്ക്കെത്തി ചില ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു.

ലോക്ഡൗണില്‍ കുടുംബത്തോടൊപ്പം സമയം ചിലവിടുന്ന സന്തോഷത്തിലാണ് റഹ്മാന്‍. ലോക്ഡൗണ്‍ തുടങ്ങിയപ്പോഴെ ജോലിക്കാരെ റഹ്മാന്‍ വീട്ടില്‍ നിന്നും പറഞ്ഞുവിട്ടു. പാചകവും വീട്ടുജോലിയുമെല്ലാം ഇപ്പോള്‍ കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചാണ് ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഭാര്യയ്ക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളും മക്കള്‍ക്കൊപ്പം വിരിച്ചിടുന്ന ചിത്രങ്ങളും വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ എല്ലാം സാനിടൈസ് ചെയ്യുന്നതും
ഇക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈനിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കാനും താരം സമയം കണ്ടെത്തിയിരുന്നു. സ്‌കെച്ചിങ്, ഫോട്ടോഷോപ് എന്നിവയാണ് താരം ഓണ്‍ലൈനിലൂടെ പഠിക്കുന്നത്.

മക്കളായ അലീഷയ്ക്കും റുഷ്ദയ്ക്കും അടുക്കളയില്‍ കയറാന്‍ മടിയാണ്. അതുകൊണ്ടാണ് ഇത്തിരി കടുപ്പിച്ചാണെങ്കിലും അടുക്കള ജോലി കുട്ടികളെ നിര്‍ബന്ധമായും റഹ്മാന്‍ പരിശീലിപ്പിക്കുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ റഹ്മാന്റെ പുതിയോരു ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തില്‍, മകളെയും മടിയില്‍ വച്ച് കടല്‍ തീരത്ത് ഇരിക്കുകയാണ് റഹ്മാന്‍. 'ഒരു തികഞ്ഞ രക്ഷകര്‍ത്താവ് എന്നൊന്നും പറയാന്‍ പറ്റില്ല. അതിനാല്‍ ഒരു യഥാര്‍ഥ വ്യക്തിയായിരിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാഡി ഡോട്ടര്‍ എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

actor rahman spends his lockdown days with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES