Latest News

നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു; പക്ഷേ അന്ന് എന്റെ നിയന്ത്രണം നഷ്‌ടമായി; മനസ്സ് തുറന്ന് നടൻ റഹ്മാൻ രംഗത്ത്

Malayalilife
നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു; പക്ഷേ  അന്ന് എന്റെ നിയന്ത്രണം നഷ്‌ടമായി; മനസ്സ് തുറന്ന് നടൻ റഹ്മാൻ രംഗത്ത്

രു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന്‍ മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവച്ചും താരം എത്തിയിരുന്നു. എന്നാൽ ഇപ്പോൾ  സിനിമ ജീവിതത്തിലെ ചില അനിഷ്ട സംഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍

റഹ്മാന്റെ വാക്കുകള്‍, ജീവിതത്തില്‍ ഒരുപാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ഞാന്‍. ശോഭനയും രോഹിണിയും ഒക്കെ ഗോസിപ്പുകഥകള്‍ വന്നിരുന്നു. അതൊന്നും എന്നെ വേദനിപ്പിച്ചിരുന്നില്ല. പക്ഷെ വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന ഒരു പരിഭ്രമം എനിക്കുണ്ടായിരുന്നു. നായികമാരോടും സിനിമാ മേഖലയോടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ തന്നെ മോശക്കാരനാക്കിയ ഒരു സംഭവമുണ്ട്.

നടി സിതാരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പടില്ലെന്ന് അവര്‍ വാശിപിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാന്‍ അന്ന് സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി. 

Actor rahman words about film industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES