നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് പോസിറ്റീവായത് ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ; ആരാധകരെ പോസ്റ്റിലൂടെ അറിയിച്ച് താരം

Malayalilife
നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് പോസിറ്റീവായത് ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ; ആരാധകരെ പോസ്റ്റിലൂടെ അറിയിച്ച് താരം

ലയാളത്തിന്റെ യുവനടനും സംവിധായകനുമായ നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിലയിലാണ്. കോവിഡ് പോസിറ്റീവ് ആയെന്ന വിവരം പൃഥ്വിരാജ് ഫേസ്ബുക് പേജില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ആദ്യ ഷെഡ്യൂള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് കാലയളവില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങാന്‍ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്.

ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു വന്നു ക്വാറന്റീനില്‍ കഴിഞ്ഞ അതേ ഹോട്ടലിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. ഇവിടെ ഐസൊലേഷനില്‍ കഴിയുകയാണ് താരം.കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്ന് ജോര്‍ദാനിലെ ആടുജീവിതം ഷൂട്ടിംഗ് സെറ്റില്‍ പൃഥ്വിയും സംഘവും മാസങ്ങള്‍ ചിലവിട്ടിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോഴും പൃഥ്വിരാജ് സ്വമേധയാ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് എന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഒപ്പം തിരികെ വന്ന രണ്ടു പേര്‍ക്ക് പിന്നീട് കോവിഡ് പോസിറ്റീവ് എന്ന് തെളിയുകയും ചെയ്തു.

 

Hello everyone! I’ve been shooting for Dijo Jose Anthony’s “Jana Gana Mana” since the 7th of October. We had strict...

Posted by Prithviraj Sukumaran on Tuesday, October 20, 2020

 

Read more topics: # prithviraj,# tests covid positive
actor prithviraj tests covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES