Latest News

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് ആളുകള്‍ പറയുന്നു; സുരേഷ് ഗോപി ജയിച്ചാല്‍ ജില്ലയ്ക്ക് കാര്യമുണ്ടാകും; കേന്ദ്രത്തില്‍ എന്തായാലും ബി ജെ പിയേ വരൂവെന്നാണ് ഞാന്‍ കരുതുന്നത്; മുകേഷിന് ഇനി സീറ്റ് കിട്ടുമോയെന്നറിയില്ല; നടന്‍ ബൈജുവിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് ആളുകള്‍ പറയുന്നു; സുരേഷ് ഗോപി ജയിച്ചാല്‍ ജില്ലയ്ക്ക് കാര്യമുണ്ടാകും; കേന്ദ്രത്തില്‍ എന്തായാലും ബി ജെ പിയേ വരൂവെന്നാണ് ഞാന്‍ കരുതുന്നത്; മുകേഷിന് ഇനി സീറ്റ് കിട്ടുമോയെന്നറിയില്ല; നടന്‍ ബൈജുവിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവര്‍ പറയുന്നതെന്ന് നടന്‍ ബൈജു. ജയിച്ചാല്‍ ജില്ലയ്ക്ക് കാര്യമുണ്ടാകുമെന്ന് നടന്‍ ബൈജു. കേന്ദ്രത്തില്‍ ബിജെപിയെ വരുകയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്.  ആ സാഹചര്യത്തില്‍ സുരേഷ് ഗോപി ജയിച്ചാല്‍ ജില്ലയ്ക്ക് ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടായേക്കും. ജയിച്ചാല്‍ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണിത്. ബൈജു വ്യക്തമാക്കി.

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഒരിക്കലും മത്സരിക്കാന്‍ പോകരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇത് അവസാനമത്സരമായിരിക്കണമെന്ന് പറഞ്ഞപ്പോള്‍ പിന്നെ മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശൂര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.' -ബൈജു അഭിപ്രായപ്പെട്ടു. അതേസമയം, മുകേഷിന് ഇനി സീറ്റ് കിട്ടുമോയെന്നറിയില്ലെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

ഗണേഷ് കുമാര്‍ ഒരു സിനിമ നടന്‍ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. മന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട് മുകേഷിന് ഇനി സീറ്റ് ലഭിക്കുമോയെന്നറിയില്ല. പുതിയ പിള്ളേര്‍ക്ക് കൊടുക്കാനാണ് സാധ്യത-ബൈജു പറയുന്നു. 

actor baiju on suresh gopi mukesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക