സാധാരണക്കാരെന്നോ താരങ്ങളെന്നോ വ്യത്യാസമില്ലാതെ കോവിഡ് 19 ഇന്ത്യയില്‍ പിടിമുറുക്കുകയാണ്. സജ്ജീകരണങ്ങളും മുന്‍കരുതലുകളുമില്ലാത്ത സാധാരണക്കാര്‍ക്ക് കോവിഡ് പിടിപെട്ടേക്കാം. എന്നാല്‍ എന്തൊക്കെ മുന്‍കരുതലുകളെടുത്താലും ഒന്ന് പാളിയാല്‍ കോവിഡ് എത്തുമെന്നതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് ഇപ്പോള്‍. ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് എത്തിയത്. അതിന് പിന്നാലെ ഭാര്യയും നടിയുമായ ഐശ്യര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഇപ്പോള്‍ ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തിയിരിക്കയാണ്.ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുമെന്ന് അഭിഷേക് ബച്ചന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭിഷേകിന്റെ ട്വീറ്റ്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇരുവരുടെയും ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തുമെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.
തന്റെ അമ്മ ഉള്‍പ്പെടെ കുടുംബത്തിലെ മറ്റുള്ളവരുടെ ഫലം നെഗറ്റീവാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു. അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധനാഫലം പോസറ്റീവ് ആയത്.ജുഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇപ്പോള്‍ ഉള്ളത്. ബച്ചനും മകനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളും ജീവനക്കാരും പരിശോധനയ്ക്ക് വിധേയരായിരുന്നു. മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബച്ചന്‍ ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംഘാംഗങ്ങള്‍ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന