സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. തന്റെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഇപ്പോള്‍ താരം പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എനിക്കൊരു വെക്കേഷന് കിട്ടിയെന്ന ക്യാപ്ഷനോടെ ബാത്ത് ടബില്‍ നിന്നുളള ചിത്രമാണ് അഭയ പങ്കുവെച്ചത്
വ്യത്യസ്ത പോസിലുള്ള ചിത്രങ്ങളാണ് അഭയ പങ്കിട്ടത്തത്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ മാധവിക്കുട്ടിയെത്തന്നെ ഓര്‍മ്മ വരുന്നുവെന്ന കമന്റും ചിത്രത്തിന് താഴെയുണ്ട്. എന്നാല്‍ ആരാ കൊച്ചിനെ ബക്കറ്റിലിട്ടത് എന്ന ചോദ്യവുമായി എത്തിയ കമന്റിന് നീ പോടായെന്നായിരുന്നു അഭയ മറുപടി കൊടുത്തത്.ഗായിക എന്നതിലുപരി മോഡല്‍ കൂടിയാണ് അഭയ ഹിരണ്മയി. വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊന്നും പ്രൊഫഷനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ അഭയ പാട്ടും സ്റ്റേജ് ഷോകളും മറ്റ് പരിപാടികളുമൊക്കെയായി സജീവമാണ്.
ഗോപി സുന്ദറായിരുന്നു അഭയയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014ല്‍ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്. ഗോപിസുന്ദറിന്റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ടു കണ്ട്രിസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ കണിമലരെ മുല്ലേ എന്ന പോര്‍ഷന്‍ പാടിയപ്പോഴാണ് അഭയ ജനമനസുകളില്‍ ഇടം നേടിയത്.