മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമായ അഭയയുടെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെഷനിലെ ഒരു ചോദ്യവും അതിന് അഭയ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
വിവാഹം ചെയ്യണം എന്ന ആഗ്രഹം പറഞ്ഞാണ് ഒരു ആരാധകന്‍ കമന്റുമായി എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ചോദ്യവും മറുപടിയും അഭയ പങ്കുവച്ചിരിക്കുന്നത്.ഇങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടേ' എന്നാണ് റഫീഖ് എന്ന് പേരുള്ള ആരാധകന്‍ ചോദിച്ചത്. പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ, ചോദ്യം രസകരമാണെന്നും എന്നാല്‍ തന്റെ മറുപടി നോ ആണെന്നും വ്യക്തമാക്കി.
വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്.
ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ വാര്‍ത്തകളില്‍ നിറയുന്നത്. ഇരുവരുടെയും ബന്ധത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്കും അഭയ ഇരയായി.
നീണ്ട നാളത്തെ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഇതിനോട് അഭയ പ്രതികരിച്ചിട്ടില്ല. ഫോട്ടോഷൂട്ടും വര്‍ക്കുകളുമായി തിരക്കിലാണ് ഗായിക ഇപ്പോള്‍.