Latest News

ആടുജീവിതം തിയേറ്ററുകളിലേക്ക്; പൃഥിരാജ് ചിത്രം പൂജ റിലീസായി ഒക്ടോബര്‍ 20ന് റിലീസിന്

Malayalilife
 ആടുജീവിതം തിയേറ്ററുകളിലേക്ക്; പൃഥിരാജ് ചിത്രം പൂജ റിലീസായി ഒക്ടോബര്‍ 20ന് റിലീസിന്

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ സ്വപ്നചിത്രമായ 'ആടുജീവിത'ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. ഈ വര്‍ഷം മെയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍ നടത്താനും പൃഥ്വിരാജും ബ്ലെസിയും ലക്ഷ്യമിടുന്നുണ്ട്.

അമലപോള്‍, ശോഭ മോഹന്‍ എന്നിവരാണ് മലയാളത്തില്‍ നിന്ന് മറ്റു താരങ്ങള്‍. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം. എ.ആര്‍. റഹ്മാനാണ് സംഗീതം. കെ.എസ്. സുനില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവന്‍ ആണ് കലാസംവിധാനം. 

നാലര വര്‍ഷം നീണ്ടുനിന്ന ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞവര്‍ഷം ജൂലായ് 14 നാണ് അവസാനിച്ചത്.മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിട്ട ചിത്രം കൂടിയാണ് 'ആടുജീവിതം'.

aadujeevitham set to release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES