Latest News

പ്രണവ് കാല്‍ നടയായി യൂറോപ്പ് രാജ്യങ്ങളില്‍ തീര്‍ത്ഥാടനത്തില്‍; പ്രണവ് എവിടെയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് വിനിത് ശ്രീനിവാസന്‍ നല്കിയ മറുപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ; താരപുത്രന്റെ പുതിയ യാത്രാ വിശേഷം ഇങ്ങനെ

Malayalilife
പ്രണവ് കാല്‍ നടയായി യൂറോപ്പ് രാജ്യങ്ങളില്‍ തീര്‍ത്ഥാടനത്തില്‍; പ്രണവ് എവിടെയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് വിനിത് ശ്രീനിവാസന്‍ നല്കിയ മറുപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ; താരപുത്രന്റെ പുതിയ യാത്രാ വിശേഷം ഇങ്ങനെ

ലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍.സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് താരപരിവേഷവും ഇല്ലെന്നതും പ്രണവിന്റെ മാത്രം പ്രത്യേകതയാണ്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. 

പ്രണവ് ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് വീനീത് ശ്രീനിവാസന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വീനീത് ശ്രീനിവാന്റെ പുതിയ സിനിമയായ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ പ്രമോഷന്‍ ഭാഗമായി ക്ലബ് എഫ്എമ്മില്‍ നടന്ന അഭിമുഖത്തിലാണ് അവതാരകന്‍ പ്രണവ് ഇപ്പോള്‍ എവിടെയാണ്? വിളിക്കാറുണ്ടോ എന്ന് ചോദിച്ചത്. വീനീതിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

അപ്പു യുറോപ്പിലാണ്,നടക്കുകയാണ്... 800മൈല്‍സ്.. അവന്‍ കാല്‍ നടയായി യൂറോപ്പ് രാജ്യങ്ങളില്‍ നിന്ന് അടുത്ത രാജ്യത്തേക്ക് തീര്‍ത്ഥാടനത്തിലാണ് എന്നാണ് വീനീത് പറയുന്നത് . വിളിക്കാറുണ്ടോ എന്ന ചോദ്യത്തിന്‍ വല്ലപ്പോഴും എന്നായിരുന്നു താരത്തിന്റെ മറുപടി.പ്രണവിന് പ്രെവറ്റ് അക്കൗണ്ട് ഉണ്ടെന്നും അതില്‍ വിശേഷങ്ങള്‍ അറിയുമെന്നും പ്രണവിനെക്കുറിച്ച് വിനിത് പറയുന്നു.

അടുത്തിടെ പ്രണവിന്റെ ഹൃദയത്തിന്റെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രണവ് മോഹന്‍ലാല്‍ എത്താത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അപ്പു ഒരു യാത്രയില്‍ ആണെന്നും ഈ വര്‍ഷം മുഴുവന്‍ യാത്രയ്ക്കായി ചെലവഴിക്കുകയാണെന്നും വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

Vinneth SREENIVASAN about pranav latest trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക