Latest News

വിവാഹമോചനം എന്നത് തന്റെ തീരുമാനം; വേറെ ആര്‍ക്കും അതില്‍ പങ്കില്ല; പിരിയാനുള്ള കാരണം തികച്ചും വ്യക്തിപരം; ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി; രണ്ടാമതൊരു വിവാഹം ഉടനെ ഉണ്ടാവില്ല;  സംവിധായകന്‍ വിജയ്യുമായി വേര്‍പിരിയാന്‍ കാരണം ധനുഷ് ആണെന്ന വിവാദ വെളിപ്പെടുത്തലിന് മറുപടിയുമായി അമലാ പോള്‍

Malayalilife
 വിവാഹമോചനം എന്നത് തന്റെ തീരുമാനം; വേറെ ആര്‍ക്കും അതില്‍ പങ്കില്ല; പിരിയാനുള്ള കാരണം തികച്ചും വ്യക്തിപരം; ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി; രണ്ടാമതൊരു വിവാഹം ഉടനെ ഉണ്ടാവില്ല;  സംവിധായകന്‍ വിജയ്യുമായി വേര്‍പിരിയാന്‍ കാരണം ധനുഷ് ആണെന്ന വിവാദ വെളിപ്പെടുത്തലിന് മറുപടിയുമായി അമലാ പോള്‍

മല പോളും സംവിധായകന്‍ എ എല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷാണെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ് അളകപ്പന്‍ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.തമിഴ് നിര്‍മാതാവ് കൂടിയായ അളകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു എത്തിയത് ഏറെ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമലാ പോള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. വിവാഹമോചനത്തെ കുറിച്ച ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അതെല്ലാം അനാവിശ്യവിവാദങ്ങളാണെന്നും അമല പറയുന്നു. തികച്ചും വ്യക്തിപരമായ കാരണമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനം ആണെന്നും അതില്‍ ആര്‍ക്കും പങ്കില്ലെന്നും അമല പറഞ്ഞു. ധനുഷ് തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് എന്നും അമല പറഞ്ഞു. 

അതേസമയം രണ്ടാമാതൊരു വിവാഹം ഉടനെ ഉണ്ടാകില്ലെന്നും പുതി ചിത്രങ്ങളുടെ റിലീസിന് ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു. 

വിവാഹ ശേഷം അമല അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രമായ കണക്കില്‍ അഭിനയിക്കാന്‍ ഉള്ള കരാറില്‍ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്ന അമല അഭിനയിക്കാന്‍ തയ്യാറായെന്നുമായിരുന്നു വിജയുടെ പിതാവ് വെളിപ്പെടുത്തിയത്.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അമലയും വിജയിയും വിവാഹിതരാവുന്നത്. 2011 ല്‍ വിജയ് സംവിധാനം ചെയ്ത് അമല പോള്‍ അഭിനയിച്ച ദൈവ തിരുമകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ല്‍ അമലയും വിജയും വിവാഹതിരായി. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ശേഷം രണ്ട് വര്‍ഷം മാത്രമേ ഈ ബന്ധം മുന്നോട്ട് പോയോള്ളു. 2016 ല്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറഞ്ഞു. 2017 ല്‍ നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം എഎല്‍ വിജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയില്‍ സജീവമായി തുടരുകയായിരുന്നു അമല. ഇനി 'അതോ അന്ത പറവൈ പോല' എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. അതിനൊപ്പം മലയാളത്തില്‍ ആട് ജീവിതത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Vijay divorce is not moot Disclosed by Amala Paul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക