തല്ലുമാലയ്ക്ക് ശേഷമുള്ള ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു സ്ത്രീയെ സിദ്ധാര്‍ത്ഥന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തേ ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ച്ചേഴ്സുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ടൊവീനോ, കനി കുസൃതി എന്നിവരെ കൂടാതെ സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, വിശ്വജിത്ത്, ബൈജു േെനറ്റാ, ദേവകി രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ, ഗിരീഷ് നായര്‍, ഫൈസല്‍ ഷജിന്‍ ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വി ചന്ദ്രശേഖര്‍ ആണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.