Latest News

മുഴുവന്‍ ഇന്ത്യയും ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്ന കുറിപ്പോടെഅടിവസ്ത്രം മാത്രം ധരിച്ചുള്ള വീഡിയോയുമായി ഉര്‍ഫി ജാവേദ്;വസ്ത്രത്തിന്റെ പേരിലല്ല പോലീസ് അറസ്റ്റ് ചെയ്‌തെന്നും താരം

Malayalilife
 മുഴുവന്‍ ഇന്ത്യയും ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്ന കുറിപ്പോടെഅടിവസ്ത്രം മാത്രം ധരിച്ചുള്ള വീഡിയോയുമായി ഉര്‍ഫി ജാവേദ്;വസ്ത്രത്തിന്റെ പേരിലല്ല പോലീസ് അറസ്റ്റ് ചെയ്‌തെന്നും താരം

പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയതിന് പിടിയിലായെന്ന വാര്‍ത്ത നിഷേധിച്ച് സോഷ്യല്‍ മീഡിയ താരവും നടിയുമായ ഉര്‍ഫി ജാവേദ്. സംഭവസ്ഥലത്ത് ചില പ്രശ്നങ്ങളുള്ളതിനാല്‍ ദുബായ് പോലീസ് ചിത്രീകരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് നടി പറഞ്ഞു. തന്റെ വസ്ത്രവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഉര്‍ഫി വ്യക്തമാക്കുന്നു. 

പൊതുസ്ഥലത്ത് പ്രകോപനപരമായ രീതിയിലുള്ള വസ്ത്രം ധരിച്ചു വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ താരവും നടിയുമായ ഉര്‍ഫി ജാവേദ് കഴിഞ്ഞദിവസം ദുബായില്‍ പിടിയില്‍ എന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി സംസാരിച്ചത്.

പോലീസ് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത് ശരിയായ കാര്യമാണെന്നും എന്നാല്‍ അത് തന്നെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരിലോ അല്ലെങ്കില്‍ തന്റെ വസ്ത്രത്തിന് പേരിലോ അല്ല എന്നുമാണ് നടി പറഞ്ഞത്. ഇവര്‍ ഷൂട്ട് ചെയ്തത് ചില പ്രശ്നങ്ങളുള്ള സ്ഥലത്തായിരുന്നു അതുകൊണ്ടാണ് അവിടെ എത്തിയ പോലീസുകാര്‍ ഷൂട്ടിംഗ്  അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അവിടെ ഷൂട്ട് ചെയ്യുന്നതിന് നിശ്ചിത സമയം ഉണ്ടെന്ന് പ്രൊഡക്ഷന്‍ ടീമും അറിയിച്ചിരുന്നില്ല. പിന്നീട് പിറ്റേദിവസം സ്ഥലത്ത് എത്തി ബാക്കി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു.ട്രോള്‍ രൂപേണയാണ് താരം രംഗത്തെത്തിയത്. 

താരത്തിന്റെ ജയില്‍വാസത്തിന്റെ വീഡിയോ എന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വീഡിയോ താരം പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. മുഴുവന്‍ ഇന്ത്യയും ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ് എന്നാണ് വീഡിയോയിലൂടെ ഉര്‍ഫി വിളിച്ചുപറഞ്ഞത്. താരത്തിന്റെ അറസ്റ്റ് വാര്‍ത്ത ആഘോഷമാക്കിയവര്‍ക്കുള്ള മറുപടിയാണ് താരം ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. മനസ്സിലാകാത്തവര്‍ പോയി ഗൂഗിള്‍ ചെയ്തു നോക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍ അഴിക്കുള്ളില്‍  കിടക്കുന്ന രീതിയിലാണ് വീഡിയോ എങ്കിലും വസ്ത്രധാരണത്തില്‍ അപ്പോഴും കോംപ്രമൈസിന് താരം അപ്പോഴും തയ്യാറായിരുന്നില്ല. അതേസമയം താരത്തിനെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയതിനു മുംബൈ പോലീസ് കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Urfi Javed locks herself inside jail in new video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES