Latest News

ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു; ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്‍ഫിയെ കാണും;വസ്ത്രധാരണ രീതി മാറ്റുന്നുവെന്ന് ഉര്‍ഫി ജാവേദ് 

Malayalilife
ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു; ഇനി മുതല്‍ നിങ്ങള്‍ ഒരു മാറിയ ഉര്‍ഫിയെ കാണും;വസ്ത്രധാരണ രീതി മാറ്റുന്നുവെന്ന് ഉര്‍ഫി ജാവേദ് 

ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായും പഞ്ച് ബീറ്റ് സീസണ്‍ 2, മേരി ദുര്‍ഗ, ബഡേ ഭയ്യാ കി ദുല്‍ഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളില്‍ അഭിനയിച്ചും വസ്ത്രധാരണ രീതികൊണ്ടും ശ്രദ്ധേയയാണ് ഉര്‍ഫി ജാവേദ്. ഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം വസ്ത്രധാരണ രീതി മാറ്റുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്.

തന്റെ വസ്ത്രം കൊണ്ട് ആരുടെയങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് ഉര്‍ഫി ജാവേദ്.ഞാന്‍ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് മാപ്പ്. ഇനി  മുതല്‍ നിങ്ങള്‍ പുതിയ ഉര്‍ഫിയെ കാണും. പുതിയ വസ്ത്രത്തില്‍.' ഉര്‍ഫി ട്വിറ്ററില്‍ കുറിച്ചു. 

ഉര്‍ഫിയുടെ ഈ പുതിയ തീരുമാനം ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. നിലപാട് മാറ്റണമെന്നും സ്വന്തം ഇഷ്ടത്തില്‍ വസ്ത്രം ധരിക്കണമെന്നുമാണ് പല ആരാധകരും പറയുന്നത്. 

അടുത്തിടെ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തലുമായി  മറ്റൊരു താരം രംഗത്ത് എത്തിയിരുന്നു.  ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്ജെന്‍ഡറാണ് എന്നാണ് ഫൈസാന്റെ വെളിപ്പെടുത്തല്‍. ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ് എന്നുമാണ് ഫൈസാന്‍ മുംബൈയില്‍ പറഞ്ഞത്. ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും നടന്‍ ആരോപിക്കുന്നു. 

urfi javed apologises

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES