Latest News

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസിലിന്റേത്; ഏഷ്യന്‍ അക്കാദമി അവാര്‍ഡ് വാങ്ങിയ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് സീരിയസ് കുറിപ്പുമായി ടോവിനോ;അവാര്‍ഡ് വാങ്ങിയ സന്തോഷം സെറ്റില്‍ ആഘോഷിച്ച് ബേസില്‍ 

Malayalilife
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസിലിന്റേത്; ഏഷ്യന്‍ അക്കാദമി അവാര്‍ഡ് വാങ്ങിയ പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ച് സീരിയസ് കുറിപ്പുമായി ടോവിനോ;അവാര്‍ഡ് വാങ്ങിയ സന്തോഷം സെറ്റില്‍ ആഘോഷിച്ച് ബേസില്‍ 

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനൊ നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സെറ്റില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിക്കാന്‍ പോയത്. പുരസ്‌ക്കാര വിതരണത്തിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ച് അനുമോദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. 

കൂടാതെ പുരസ്‌കാരം നേടിയ ബേസില്‍ ജോസഫിനെ  അഭിനന്ദിച്ച് ടൊവിനോ തോമസ് കുറിപ്പും പങ്ക് വച്ചു. സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും ഏറെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളര്‍ച്ച നോക്കിക്കാണുന്നതെന്ന് ടൊവിനോ പറയുന്നു.
ടോവിനോ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:


ഒരു സുഹൃത്തെന്ന നിലയിലും ,
അവന്റെ സംവിധാനത്തില്‍ അഭനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാന്‍ ഏറെ സന്തോഷത്തോടെ , അഭിമാനത്തോടെ നോക്കിക്കാണുന്ന വളര്‍ച്ചയാണ് @ibasiljoseph ന്റേത് .ഒരുപക്ഷെ ഈ അവാര്‍ഡ് വാങ്ങിക്കഴിഞ്ഞ് അവന്‍ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണില്‍ വിളിച്ചതും എന്നെയായിരിക്കും . മിന്നല്‍ മുരളിക്ക് വേണ്ടി ബേസില്‍ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരേ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും .
ഇനിയും കീഴടക്കാന്‍ ഉയരങ്ങളേറെയാണ് . വളരുക , വളരുക , മാനം മുട്ടെ വളരുക 

നന്ദി അളിയാ എന്റെ കണ്ണ് നിറഞ്ഞു........... സെഡ് ആയി എന്നായിരുന്നു ടൊവിനോയുടെ കുറിപ്പിന് ബേസിലിന്റെ മറുപടി.


ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ആറ് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. 

സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ്, കാഞ്ഞങ്ങാട്  ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകള്‍ ഉണ്ട്. 

ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, നിസാര്‍ സേട്ട്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ  ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്‌
 

Tovino thomas about basil joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക