Latest News

മകളുടെ മാമോദിസാ ആഘോഷമാക്കി ബേസിലും കുടുംബവും; വയനാട്ടിലെ റിസോര്‍ട്ടില്‍ നടത്തിയ ആഘോഷത്തിന്റെ ചിത്രം പങ്ക് വച്ച് നടന്‍

Malayalilife
മകളുടെ മാമോദിസാ ആഘോഷമാക്കി ബേസിലും കുടുംബവും; വയനാട്ടിലെ റിസോര്‍ട്ടില്‍ നടത്തിയ ആഘോഷത്തിന്റെ ചിത്രം പങ്ക് വച്ച് നടന്‍

സംവിധായകനും നടനുമൊക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബേസില്‍ ജോസഫ് മകളുടെ മാമോദീസ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ്. ചടങ്ങിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. ബേസിലിനെയും ഭാര്യ എലിസബത്തിനെയും കുഞ്ഞിനെയും ചിത്രത്തില്‍ കാണാം. 

ഇളം നീല നിറത്തിലുള്ള തീമിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. താരങ്ങളായ പേളി മാണി, ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ ചിത്രത്തിനു താഴെ ആശംസ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 15നാണ് ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാര്‍ത്ത അറിയിച്ചത്. ഹോപ് എലിസബത്ത് ബേസില്‍ ന്നാണ് മകളുടെ പേര്.

മകള്‍ക്കു ഹോപ്പ് എന്നു പേര് നല്‍കാനുള്ള കാരണവും ബേസില്‍ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഭാര്യ എലിസബത്ത് ആണ് പേര് നല്‍കിയതെന്ന് ബേസില്‍ പറയുന്നു. ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്‌ട്രൈക്ക് ചെയ്യുന്നത്. ആ സീരീസില്‍ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നല്‍കുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്‌നങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി ജനിക്കുന്ന കുഞ്ഞിനെ അവര്‍ ഹോപ്പ് എന്ന് വിളിച്ചു ബേസില്‍ പങ്ക് വച്ചിരുന്നു.

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മുഹഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയകഠിന കഠോരമീ അണ്ഡകടാഹം ആണ് ബേസിലിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. 

 

hopes baptism basil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക