വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തമുഖത്ത് അക്ഷീണം പ്രവര്‍ത്തിച്ച ടെറിട്ടോറിയല്‍ ആര്‍മിയുടെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ മദ്രാസ് റെജിമെന്റ് സന്ദര്‍ശിച്ച് മഞ്ജു വാര്യരും നടന്‍ ടോവിനോ തോമസും. കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ഡി നവിന്‍ ബെന്‍ജിത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും സന്ദര്‍ശനത്തിനെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്കൊപ്പം ഇരുവരും ചിത്രങ്ങളുമെടുത്തു.
വയനാട്ടില്‍ ഈയിടെയുണ്ടായ വിനാശകരമായ മണ്ണിടിച്ചിലിന് ശേഷം നമ്മുടെ ജവാന്മാരുടെ ശ്രദ്ധേയമായ അര്‍പ്പണബോധത്തെയും സേവനത്തെയും ആദരിക്കുന്നതിനായി 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ (ടെറിട്ടോറിയല്‍ ആര്‍മി) സന്ദര്‍ശിക്കുന്നത് തികച്ചും സന്തോഷകരവും ബഹുമാനവുമാണ്. ക്ഷണത്തിന് കേണല്‍ ഡി നവിന്‍ ബെന്‍ജിത് (കമാന്‍ഡിംഗ് ഓഫീസര്‍ ഇന്‍ഫ്രാന്റ് ബിഎന്‍ ടിഎ മദ്രാസ്) നന്ദി പറയുന്നു. ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. 500 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി ദുരിതബാധിത പ്രദേശത്തെത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെം?ഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അം?ഗങ്ങളെയാണ് വയനാട്ടില്‍ വിന്യസിച്ചിരുന്നത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് സംഘം മടങ്ങിയത്.