Latest News

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങളുടെ പട്ടികയില്‍ മുന്നിലായി സുസ്മിതാ സെന്നും അഞ്ജലി അറോറയും; ചിത്രങ്ങളില്‍ മുമ്പില്‍ ബ്രഹ്മാസ്ത്രയും പാട്ടുകളില്‍ ഒന്നാമത് ശ്രീവല്ലി ഗാനവും

Malayalilife
 ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങളുടെ പട്ടികയില്‍ മുന്നിലായി സുസ്മിതാ സെന്നും അഞ്ജലി അറോറയും; ചിത്രങ്ങളില്‍ മുമ്പില്‍ ബ്രഹ്മാസ്ത്രയും പാട്ടുകളില്‍ ഒന്നാമത് ശ്രീവല്ലി ഗാനവും

ഗൂഗിള്‍ ബുധനാഴ്ച 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയല്‍ നടത്തിയ ഫലങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച് 2022 പ്രകാരം ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റില്‍ ബ്രഹ്മാസ്ത്രയാണ് മുന്നില്‍.സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം കെജിഎഫ് 2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്

അതേ സമയം തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം വലഞ്ഞ ബോളിവുഡിന് വലിയ ആശ്വാസമാണ് ബ്രഹ്മാസ്ത്രയുടെ വിജയം നല്‍കിയത്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചിരുന്നു.

2022 ല്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റിലൂടെ ഏറ്റവും അധികം തിരഞ്ഞ ഗാനമായി അല്ലു അര്‍ജുന്‍ നായകനായ എത്തിയ പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ആദിത്യ എ യുടെ പോപ്പ് നമ്പര്‍ ചാന്ദ് ബാലിയാനും ഇന്ത്യന്‍ ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടുകയായിരുന്നു. ഡിസംബര്‍ ഏഴിനാണ് ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച്2022 ലിസ്റ്റ് പുറത്തുവിട്ടത്.

പുഷ്പയില്‍ ശ്രീദേവി ശ്രീ പ്രസാദ് ഈണം ഒരുക്കിയ ഗാനമാണ് ശ്രീവല്ലി. സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ തരംഗമായി മാറിയ പാട്ടിനൊപ്പം ചുവടുവെച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയിലും ഈ ഗാനം തരംഗമായി നിറഞ്ഞുനിന്നു. ഗാനരംഗത്തിലുള്ള അല്ലു അര്‍ജുന്റെ ചുവടുകളും വസ്ത്രധാരണവും എല്ലാം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കി ആരാധകരുടെ മനസ്സില്‍ ഇടം നേടിക്കൊടുത്ത സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസിലും ആണ് എത്തിയിരുന്നത്.

അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് 'പുഷ്പ: ദി റൂള്‍' എന്ന രണ്ടാം ഭാഗത്തില്‍. രശ്മിക മന്ദാന നായികയായെത്തുമ്പോള്‍ ചിത്രത്തില്‍ പ്രതിനായകനായ എസ്.പി. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

'പുഷ്പ: ദി റൈസ്' 2021 ലെ ഏറ്റവും വലിയ വാണിജ്യ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയിരുന്നു. കൂടാതെ ബോക്‌സ് ഓഫീസില്‍ 350 കോടിയിലധികം രൂപ കളക്ഷന്‍ ഇനത്തിലും നേടിയിരുന്നു.  ചിത്രത്തിലെ സംഭാഷണങ്ങള്‍ മുതല്‍ മാനറിസങ്ങളും പാട്ടുകളും വരെ, ലോകമെമ്പാടും ജനപ്രിയമായി മാറുകയായിരുന്നു. എന്തിനേക്കാളും, അല്ലു അര്‍ജുന്റെ പ്രകടനം ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടിരുന്നു.


2022-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് 'ഇയര്‍ ഇന്‍ സെര്‍ച്ച് 2022'. നടിമാരില്‍ സുസ്മിത സെന്‍, അഞ്ജലി അറോറ എന്നിവരാണ് മുന്നില്‍. സിനിമ-രാഷ്ട്രീയ മേഖലയില്‍ സജീവമായ പത്ത് ആളുകളുടെ പട്ടികയാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. ലളിത് മോദിയുമായുളള പ്രണയബന്ധത്തിന്റെ വെളിപ്പെടുത്തലാണ് സുസ്മിത മുന്നില്‍ എത്താന്‍ കാരണം. കങ്കണ അവതരിപ്പിക്കുന്ന 'ലോക് അപ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജലി അരോറ ശ്രദ്ധ നേടിയിരിക്കുന്നത്. പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ് ലളിത് മോദിയും സുസ്മിത സെന്നും. ഒന്നാം സ്ഥാനത്ത് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയാണ്.

സുസ്മിത സെന്നുമായി തനിക്ക് ബന്ധമുണ്ടെന്ന് ലളിത് മോദി വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ലളിത് മോദി ഇക്കാര്യം തുറന്നു പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. സുസ്മിതയുമൊപ്പമുള്ള ലളിതിന്റെ ചിത്രങ്ങള്‍ തിരയുന്നതിലും ട്വീറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലുമായിരുന്നു ബോളിവുഡ് ലോകം. ഇതാണ് ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ടോപ്പ് 10 ലിസ്റ്റില്‍ ഇരുവരും ഇടംനേടാന്‍ കാരണം

Top 10 Google Most Searched Movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES