Latest News

ബിഗ് ബോസ് ഒടിടിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പങ്ക് വച്ച സണ്ണി ലിയോണ്‍; മത്സരാര്‍ത്ഥിയായി അല്ല പോകുന്നതെന്നും സസ്‌പെന്‍സ് ഒളിപ്പിച്ച് താരത്തിന്റെ വീഡിയോ

Malayalilife
ബിഗ് ബോസ് ഒടിടിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പങ്ക് വച്ച സണ്ണി ലിയോണ്‍; മത്സരാര്‍ത്ഥിയായി അല്ല പോകുന്നതെന്നും സസ്‌പെന്‍സ് ഒളിപ്പിച്ച് താരത്തിന്റെ വീഡിയോ

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോണി. ജിസം-2 വിലൂടെ ഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. സിനിമാ അഭിനയവും സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം. ഇപ്പോഴിതാ തന്റെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

താന്‍ ബിഗ് ബോസ് ഓടിടിയിലേക്ക് പോകുകയാണ് എന്നാണ് താരം വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.ഇതോടെ മത്സരാര്‍ത്ഥി ആണോ എന്നായിരുന്നു ആരാധകരുടെ സംശയം. 

എന്നാല്‍ മത്സരാര്‍ത്ഥിയായി അല്ല താന്‍ ബിഗ് ബോസ്സിലേക്ക് പോകുന്നതെന്നും സണ്ണി വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ എന്തിനാണ് ബിഗ് ബോസ്സിലേക്ക് പോകുന്നതെന്ന് കണ്ടെത്തിക്കൊള്ളാനാണ് താരം വീഡിയോയിലൂടെ ആരാധകരോട് പറഞ്ഞിരിക്കുന്നത്. ആരാധകരും ഇപ്പോള്‍ അത് അറിയാനുള്ള കാത്തിരിപ്പിലാണ്.

ബിഗ് ബോസ് ഒടിടി സീസണ്‍ ടൂവിലേക്കാണ് താരം എത്തുന്നത്. സല്‍മാന്‍ ഖാനാണ് ബിഗ് ബോസ് ഒടിടി 2ല്‍ അവതാരകാനായി എത്തുന്നത്. ബിഗ് ബോസ് ഒടിടി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ ആദ്യമായാണ് അവതാരകനായി എത്തുന്നത്. ആദ്യ പതിപ്പില്‍ അവതാരകന്‍ ആയിരുന്നത് കരണ്‍ ജോഹറാണ്. 

ബിഗ് ബോസ് ഒടിടി 2യിലേക്കുള്ള മത്സരാര്‍ത്ഥികളെ പ്രവചിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. അവിനാഷ് സച്ച്‌ദേവ്, ആകാന്‍ഷ പുരി, ആലിയ, ബേബിക ധുര്‍വെ എന്നിവരുടെ പേരുകളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ കേള്‍ക്കുന്നത്. അതേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിയ ഖലീഫ അടക്കമെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.  പുതിയ സീസണിന്റെ സ്ട്രീമിംഗ് ജിയോ സിനിമ വഴിയാണ്. ബിഗ് ബോസ് ഒടിടി സീസണ്‍ 1 വൂട്ട് വഴി ആയിരുന്നു.

Sunny Leone to enter Bigg Boss OTT 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES