Latest News

സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് നടന്‍ സുദേവ് നായര്‍; പെണ്‍വേഷം സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് നടന്‍ സുദേവ് നായര്‍; പെണ്‍വേഷം സോഷ്യല്‍മീഡിയയില്‍ വൈറല്‍

നാര്‍ക്കലിയിലെ നേവി ഓഫീസറായി ശ്രദ്ധിക്കപ്പെട്ട താരമാണ് സുദേവ് നായര്‍. പിന്നീട് മിഖായേല്‍ എസ്ര തുടങ്ങിയ ചിത്രത്തിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

പൃഥിരാജ് നായകനായ റൊമാന്റി്ക് ചിത്രം അനാര്‍ക്കലിയിലെ നായികയുടെ സഹോദരനായ നസീബ് ഇമാം എന്ന യുവാവിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രേക്ഷകര്‍ ശ്രദ്ധിച്ച് കഥാപാത്രമാണ്  സുദേവിന്റേത്. നേവി ഓഫീസറായി എത്തിയ താരത്തിന്റെ അഭിനയം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സ്വവര്‍ഗ്ഗരതി ഇതിവൃത്തമാക്കിയ ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ സുദേവ് ശ്രദ്ധിക്കപ്പെട്ടത് അനാര്‍ക്കലിയിലൂടെയാണ്. പിന്നീട്  എസ്ര, അമ്പ്രഹാമിന്റെ സന്തതികള്‍, കായം കുളം കൊച്ചുണ്ണി  മിഖായേല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ  കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ഈ യുവതാരത്തെ പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടിയുടെ മാമാങ്കത്തിലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി  താരം എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സുദേവ് പങ്കുവച്ച് പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് സുദേവ് പങ്കുവച്ചത്.  ബോബ് ചെയ്ത് കളര്‍ ചെയ്ത മുടിയും ചുരിദാറും നിറയെ ആഭരണങ്ങളുമണിഞ്ഞ യുവതിയുടെ ചിത്രമാണ് അത്.  ചിത്രം  കണ്ട് അത് സുദേവിന്റെ സഹോദരിയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പുതിയ ചിത്രത്തിനു വേണ്ടിയാണോ താരത്തിന്റെ ഈ ലുക്കെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പെണ്‍വേഷം താരത്തിന് നന്നായി ഇണങ്ങുന്നുണ്ടെന്നും സുന്ദരി ആയിട്ടുണ്ടെന്നും കമന്റുകള്‍ എത്തുന്നുണ്ട്.  സുദേവ് നായരുടെ സഹോദരിയെ കണ്ടാല്‍ താരം തന്നെ എന്നും കമന്റുണ്ട്..!മുന്‍പ് കപ്പിങ് തെറ്ാപ്പി എന്ന ചികിത്സയ്ക്ക് വിധേയായ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയില്‍ ശ്രദ്ധേയനമായ താരം  സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസ്സിനു വേണ്ടിയുളള താരത്തിന്റെ കഷ്ടപ്പാടിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.


 

Read more topics: # Sudev nair,# costume,# accessories
Sudev nair in girls costume and accessories

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES