രോമാഞ്ചം കൊള്ളിക്കാനായി നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചു തന്നു; ഒരുത്തീയെ കുറിച്ച് കുറിപ്പുമായി ഗായിക സിതാര

Malayalilife
രോമാഞ്ചം കൊള്ളിക്കാനായി നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചു തന്നു; ഒരുത്തീയെ കുറിച്ച് കുറിപ്പുമായി ഗായിക  സിതാര

ലയാള സിനിമ ലോകത്തേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങി എത്തിയ താരമാണ് നവ്യ നായർ.  വികെ പ്രകാശ് സംവിധാനം ചെയ്ത നവ്യ നായികയായ ഒരുത്തീ മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാൽ  ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിതാര ചിത്രത്തെ കുറിച്ചും നവ്യയുടെ അഭിനയത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്  പറഞ്ഞിരിക്കുന്നത്. 

സിതാരയുടെ വാക്കുകള്‍ ഇങ്ങനെ,

 ഒരുത്തി. നവ്യ എത്ര അനായാസമായാണ് നിങ്ങള്‍ രാധാമണിയായത്! രാധാമണിയില്‍, ആവശ്യം വരുമ്പോള്‍ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉള്‍പ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു! രോമാഞ്ചം കൊള്ളിക്കാന്‍ കയ്യടിപ്പിക്കാന്‍ വിസില് വിളിക്കാന്‍ നായകന്‍ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP-! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി.

ചിത്രത്തില്‍ വിനായകനും ഒരു സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്ന് എസ് സുരേഷ് ബാബുവാണ്.

Singer sithara words about oruthee movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES