Latest News

മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്; അവർ എന്റെ വിജയത്തിലും കരിയറിലും എല്ലാം തന്നെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു; മനസ്സ് തുറന്ന് ഗായിക റിമി ടോമി

Malayalilife
 മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ എന്നെ  സ്വാധീനിച്ചിട്ടുള്ളത്; അവർ എന്റെ വിജയത്തിലും കരിയറിലും എല്ലാം തന്നെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു; മനസ്സ് തുറന്ന് ഗായിക റിമി ടോമി

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റിമി. താര സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ളതെന്നാണ് താരം തുറന്ന് പറയുന്നത്.

നിങ്ങളുടെ ഫിറ്റ്‌നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെ കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആരും നിങ്ങളോട് പറയാതിരിക്കട്ടേ. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതൽ ശക്തരായി തീരട്ടേ, താര സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകളാണ് ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ളത്.അവർ എന്റെ വിജയത്തിലും കരിയറിലും ശരീരത്തിലുമൊക്കെ മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേക്ക് കരുത്തോടെ നീങ്ങുകയാണ് ഞാൻ. എല്ലാവർക്കും വനിതാ ദിനാശംസകൾ എന്നാണ് റിമി കുറിച്ചത്. ജിമ്മിൽ നിന്നും വർക്കൗട്ട് ചെയ്യുന്ന കിടിലൻ വീഡിയോയും റിമി പങ്കുവെച്ചിരുന്നു. 

ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. 

Singer rimi tomy words about womens day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES