തെന്നിന്ത്യന്‍ മുന്‍നിര നായികമാരുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് പല വിവാദങ്ങളും നേരിടേണ്ടി വന്ന താരമാണ് ചിമ്പു. നയന്‍താരയും ഹന്‍സികയും ആയുള്ള ചിമ്പുവിന്റെ പ്രണയ പരാജയവും അത് നല്‍കിയ നിരാശയും ഗോസിപ്പുകോളങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.പ്രായം 37 ആയെങ്കിലും താന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു കാരണവും പ്രണയപരാജയയങ്ങള്‍ തന്ന പാഠവും ഒക്കെ നടന്‍ ഒരു അഭിമുഖത്തില്‍ പങ്ക് വയ്ക്കുകയുണ്ടായി.
ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്
''മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്. ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു'' എന്ന് ഒരു അഭിമുഖത്തിനിടെ ചിമ്പു വ്യക്തമാക്കി.
ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ചിമ്പുവും നയന്‍താരയും പ്രണയത്തിലാവുന്നത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരും ബ്രേക്ക് അപ്പ് ആയി എന്ന വാര്‍ത്ത പ്രചരിച്ചത്. 'വാല്' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു.