Latest News

 നടന്‍ പ്രകാശ് രാജ് കുംഭമേളയില്‍ പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചു; സിനിമാ നിര്‍മാതാവിനെതിരെ കേസ് 

Malayalilife
  നടന്‍ പ്രകാശ് രാജ് കുംഭമേളയില്‍ പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചു; സിനിമാ നിര്‍മാതാവിനെതിരെ കേസ് 

നടന്‍ പ്രകാശ് രാജ് മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കന്നട സിനിമാ നിര്‍മ്മാതാവായ പ്രശാന്ത് സാംബര്‍ഗിക്കെതിരെയാണ് കേസെടുത്തത്. മൈസൂര്‍ ലക്ഷ്മിപുരം പൊലീസില്‍ പ്രകാശ് രാജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനങ്ങളുടെ വിശ്വാസത്തെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിനും  തന്നെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കുമെതിരെയാണ് പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ ചിത്രം നിര്‍മ്മിച്ചതിന് പിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും മഹാകുംഭമേളയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും പ്രകാശരാജ് മാധ്യമങ്ങളോട് പറഞ്ഞു.  താന്‍ വിശ്വാസിയല്ലെന്നുെ എന്നാല്‍ ഒരു വിശ്വാസത്തിനും മതത്തിനും എതിരല്ലെന്നും  പ്രകാശ് പറഞ്ഞു

prakash raj files police complaint

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES