തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്ന താരമാണ് ശ്രുതി ഹാസന്‍. ഗായികയായി സിനിമയില്‍ അരേങ്ങറ്റം കുറിച്ച താരം പിന്നീട് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. നായിക വേഷങ്ങളില്‍ തിളങ്ങി പിന്നെ ഗ്ലാമറസ് റോളുകളില്‍ ശ്രുതി സിനിമകളില്‍ എത്തി. തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും എല്ലാം ശ്രുതി സോഷ്യല്‍ മീഡിയയിലടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍, മണിക്കൂറുകള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയില്‍ എത്തിയ നടി പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. നീരുവെച്ച മുഖവും തടിച്ച ചുണ്ടുകളും വീര്‍ത്ത കണ്ണുകളോടെയുമുള്ള ചിത്രമാണ് ശ്രുതി പങ്കുവച്ചത്.
ശ്രുതിക്ക് ഇത് എന്ത്പറ്റി എന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. ചിത്രത്തിനൊപ്പം ശ്രുതി പങ്കിട്ട ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'മികച്ച സെല്‍ഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനല്‍ കട്ടില്‍ എത്താത്തവ ഇതാ... ബാഡ് ഹെയര്‍ ഡെ, പനി, സൈനസ് മൂലം വീര്‍ത്ത മുഖമുള്ള ദിവസം, പിരീഡ്സ് അവസാനിക്കുന്ന ദിനം... ഇവയും നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്‍ കുറിച്ചത്.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വ്യകതിപരവും പ്രൊഫഷണല്‍ ജീവിതത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ, താരം, പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ട്രോം) അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു.
ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ട് വര്‍ക്കൗട്ടും, ഭക്ഷണനിയന്ത്രണവും തുടരുകയാണ് താരം ഇപ്പോള്‍ .ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് പിന്തുടരുന്ന മാര്‍ഗങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന വീഡിയോസ് പലതും വൈറലാവാറുണ്ട്്. അടുത്തിടെയാണ് ശ്രുതി ഡുഡില്‍ ആര്‍ട്ടിസ്റ്റ് ആയ ശാന്തനു ഹസാരികയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ആരാധകര്‍ അറിയുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വാര്‍ത്തകളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശ്രുതി ശാന്തനു ഹന്‍സാരികയും ചേര്‍ന്നുള്ള ചിത്രം ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവെച്ചു. ഞങ്ങളുടെ തികഞ്ഞ ദീപാവലിയില്‍ നിന്നുള്ള അപൂര്‍ണ്ണമായ ചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ താരം നല്‍കിയ അടിക്കുറിപ്പ്.
ശ്രുതിയും ശാന്തനുവും 2018-മുതലെ സുഹൃത്തുക്കളായിരുന്നു. 2020-ലാണ് ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നത്. താരത്തെ പോലെ സജീവമാണ് സോഷ്യല്‍ മീഡിയയില്‍ കാമുകനായ ശാന്തുനവും. ശ്രുതിക്കൊപ്പമുളള നിരവധി ചിത്രങ്ങള്‍ ശാന്തനുവും പങ്കുവെച്ചിട്ടുണ്ട്. ശ്രുതി എന്നെ പല തരത്തില്‍ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇല്ലസ്ട്രേറ്ററും ഡൂഡില്‍ ആര്‍ടിസ്റ്റുമാണ് ശാന്തനു ഹന്‍സാരിക. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിന് മുന്‍പും താരം പങ്കു വെച്ചിട്ടുണ്ട്.
മിഖായേല്‍ ക്രോസലി എന്ന ലണ്ടന്‍ ബേസ്ഡ് ആക്ടറുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്ന രഹസ്യം പരസ്യമാണ്. 2019 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഉലകനായകന്‍ കമല്‍ ഹസന്റെ മകളും എല്ലാം മേഖലയിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അഭിനയത്തിനും ഡാന്‍സിനും അപ്പുറം ശ്രുതി ഹസന്‍ ഏറ്റവും അധികം പ്രധാന്യം നല്‍കുന്നത് പാട്ടിന് ആണ്. എഴുത്തിലും ശ്രുതിയ്ക്ക് താത്പര്യമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് സംഗീതത്തിലും എഴുത്തിലും വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ താരപുത്രി പറഞ്ഞിരുന്നു.