Latest News

സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോള്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു;ഓരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തില്‍ അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍; അലന്‍സിയറിനെതിരെ കുറിപ്പുമായി ശീതള്‍ ശ്യാം

Malayalilife
സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോള്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു;ഓരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തില്‍ അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍; അലന്‍സിയറിനെതിരെ കുറിപ്പുമായി ശീതള്‍ ശ്യാം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകപ്രതിഷേധം ഉയരുകയാണ്. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനങ്ങളും എതിര്‍ പോസ്റ്റുകളും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അലന്‍സിയറിന്റെ മുന്‍കാല പ്രവര്‍ത്തികള്‍ അടക്കം പറഞ്ഞാണ് വിമര്‍ശിക്കുന്നത്. 

ആഭാസം സിനിമയില്‍ ബെം?ഗളൂരുവില്‍ വര്‍ക്ക് ചെയുമ്പോള്‍ താനിരിക്കെ ഒരു നടിയോട് അലന്‍സിയര്‍ മോശമായി സംസാരിച്ചുവെന്ന് ശീതള്‍ ശ്യാം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രായം ചെന്ന നടി ഉറങ്ങുമ്പോള്‍ അലന്‍സിയര്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തമാശയാക്കിയെന്നും ശീതള്‍ പറയുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആഭാസം സിനിമയില്‍ ബാംഗ്ലൂര്‍ വര്‍ക്ക് ചെയുമ്പോള്‍ ആണ് ഇയാള്‍ ഞാന്‍ ഇരിക്കെ ഒരു നടിയോടു മോശം വര്‍ത്താനം പറയുകയും ഞങ്ങള്‍ അയാളെ തിരുത്തി സംസാരിക്കാന്‍ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാന്‍ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാന്‍ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാന്‍ ശ്രമിച്ചു. പിന്നീട് അപ്പന്‍ സിനിമയില്‍ വര്‍ക്ക് ചെയുമ്പോള്‍ എന്നെ ഇയാള്‍ കാണുകയും അപ്പോള്‍ അയാള്‍ ഒരു കമെന്റ് പറഞ്ഞു. ഓ,... WCC ആളുകള്‍ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ.

അതെ സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോള്‍ (ഇന്ന് അയാള്‍ക്കൊപ്പം അവാര്‍ഡ് വാങ്ങിയ നടി )മൊബൈല്‍ ഫോണ്‍ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയര്‍ സ്‌റ്റൈല്‍ ചെയണ പെണ്‍ കൂട്ടിയും കൂടി അവരെ ഉറക്കത്തില്‍ നിന്നും വിളിച്ചു. അവര്‍ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. അപ്പോ അയാള്‍ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു .അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാള്‍ എന്തൊക്കയോ പറഞ്ഞു റൂമില്‍ നിന്നു പോയി.

ടേക്ക് സമയം പോലും മദ്യ ലഹരി യില്‍ ഉള്ള ഇയാള്‍ ഒരു ദിവസം അയാള്‍ക് പരിജയം ഉള്ള ട്രാന്‍സ് വുമണ്‍ വ്യക്തിയുടെ നമ്പര്‍ എന്റെ അടുത്ത് ചോദിക്കാന്‍ മടിയായി മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ചോദിച്ചു അയാള്‍ക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നില്‍ക്കുന്ന ഒരാളോണോ അയാള്‍. അതോ അഭിനയിക്കാണോ. അയാള്‍ ഓരേ സമയം ക്യാമറക്ക് മുന്‍പില്‍ ജീവിതത്തില്‍ അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്ടിസ്‌റ് ബേബി

അയാള്‍ക്കു കൊടുകേണ്ടത് ആണ്‍ പ്രതിമ അല്ല

തങ്കന്‍ ചേട്ടന്റെ...,,,,,

പറഞ്ഞാല്‍ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാല്‍,,

Sheethal Shyam against Alencier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES