Latest News

ചിരിപ്പിച്ച് വിഷ്ണു ഉണ്ണികൃഷ്ണനും പൗളി വത്സനും;ശലമോന്‍ ടീസര്‍ കാണാം        

Malayalilife
ചിരിപ്പിച്ച് വിഷ്ണു ഉണ്ണികൃഷ്ണനും പൗളി വത്സനും;ശലമോന്‍ ടീസര്‍ കാണാം        

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിന്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ' ശലമോന്‍' ടീസര്‍ എത്തി. നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. ഇഫാര്‍ മീഡിയ - റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന് വേണ്ടി നോബിള്‍ ജോസ് ആണ് നിര്‍മിക്കുന്നത്. 

സുധി കോപ്പ, ദിലീഷ് പോത്തന്‍, കിച്ചു ടെല്ലസ്, അല്‍ത്താഫ് സലിം, ആദില്‍ ഇബ്രാഹിം, വിശാഖ് നായര്‍, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സന്‍, സൗമ്യ മേനോന്‍, അഞ്ജലി നായര്‍, ബോബന്‍ സാമൂവല്‍, സോഹന്‍ സീനുലാല്‍, ബിനോയ് നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അല്‍സല്‍ പളളുരുത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. 

ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്‍ന്മാരുടെയും അവരുടെ അനുജന്‍ ശലമോന്റെയും മമ്മിയുടെയും കഥ പറയുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ബി.കെ.ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരാണ്. സംഗീതം ഗോകുല്‍ ഹര്‍ഷന്‍. വിനീത് ശ്രീനിവാസന്‍,സൂരജ് സന്തോഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് പശ്ചാത്തല സംഗീതം. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, എഡിറ്റിങ്: റിയാസ് കെ. ബദര്‍, ചീഫ് അസോസിയേറ്റ്: അനീവ് സുകുമാര്‍, സുജിത് ജെ. നായര്‍, ഷാജി എന്നിവരാണ് കോ പ്രൊഡ്യുസര്‍മാര്‍. ബാദുഷ എന്‍.എം ആണ് എക്സിക്യുട്ടിവ് പ്രൊഡ്യുസര്‍.


 

Shalamon Official Teaser Vishnu Unnikrishnan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES