Latest News

അറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിങിനായി ഷാരൂഖ് ഹൈദരബാദിലെത്തി; മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് കറുത്ത മാസ്‌കും ധരിച്ച് അറ്റ്‌ലിക്കൊപ്പം പോകുന്ന വീഡിയോ വൈറല്‍; നയന്‍താര അടുത്താഴ്ച്ചയോടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും

Malayalilife
topbanner
അറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിങിനായി ഷാരൂഖ് ഹൈദരബാദിലെത്തി; മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് കറുത്ത മാസ്‌കും ധരിച്ച് അറ്റ്‌ലിക്കൊപ്പം പോകുന്ന വീഡിയോ വൈറല്‍; നയന്‍താര അടുത്താഴ്ച്ചയോടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ജവാന്‍. സിനിമയുടെ ചിത്രീകരണത്തിനായി താരവും സംവിധായകനും ഹൈദരാബാദില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.അറ്റ്‌ലിയും ഷാരൂഖ് ഖാനും ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹൂഡി ജാക്കറ്റ് അണിഞ്ഞ് കൂളിംഗ് ഗ്ലാസ്സും ധരിച്ച് നില്‍ക്കുന്ന ഷാരൂഖിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് ഒപ്പം കറുത്ത മാസ്‌കും കറുത്ത സണ്‍ഗ്‌ളാസും ധരിച്ച് സംവിധായകന്‍ അറ്റ്ലിയ്‌ക്കൊപ്പമാണ് നടനുള്ളത്. ബുധനാഴ്ച താരത്തിന്റെ ഫാന്‍ അക്കൗണ്ടുകളില്‍ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും അനുസരിച്ച് 2023ല്‍ അറ്റ്ലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന 'ജവാന്‍' ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദിലെത്തിയതാണ് താരവും സംവിധായകനും.

താരത്തിന്റെ പുതിയ ലുക്ക് എങ്ങനെയെന്ന് വ്യക്തമല്ല. വെളള ടീഷര്‍ട്ടും ചാരനിറത്തിലുളള ജീന്‍സുമാണ് സൂപ്പര്‍താരത്തിന്റെ വേഷം. താരം തന്റെ പുതിയ ലുക്ക് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നാണ് ആരാധകര്‍ വീഡിയോ കണ്ട് ചോദിക്കുന്നത്. ജവാനില്‍ ഷാരൂഖിന്റെ നായികയാകുക നയന്‍താരയാണ്. ജൂണ്‍ ഒന്‍പതിന് നയന്‍താരയുടെ വിവാഹത്തിനാണ് ഷാരൂഖ് ഖാനെ മുന്‍പ് കണ്ടത്.

വിവാഹ ശേഷം നയന്‍താര വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. ജവാനില്‍ നയന്‍താര അടുത്ത ആഴ്ച ജോയിന്‍ ചെയ്യും. നയന്‍താര ആണ് ചിത്രത്തിലെ നായിക. മുംബയില്‍ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ജവാന്റെ രണ്ടാം ഘട്ട ചിത്രീകരണമാണ് ഹൈദരാബാദില്‍ നടക്കുന്നത്. നയന്‍താരയുടെയും സംവിധായകന്‍ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ജവാന്‍. 

അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ നയന്‍താര എത്തുക. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം കൊച്ചിയിലുള്ള നയന്‍താര അടുത്തദിവസം ചെന്നൈയില്‍ എത്തിച്ചേരും. മലയാളത്തില്‍ പൃഥ്വിരാജ് ചിത്രം ഗോള്‍ഡ് ആണ് നയന്‍താരയുടെ പുതിയ റിലീസ്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായാണ് ഒരുങ്ങുന്നത്.അതേസമയം ജവാന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. പ്രിയ മണി സുപ്രധാന വേഷത്തില്‍ എത്തുന്നു. യോഗി ബാബു, സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

പത്താന്‍ ആണ് ഷാരൂഖിന്റെ അടുത്തതായി വരാനുളള ചിത്രം. 2023 ജനുവരിയില്‍ ചിത്രം റിലീസാകുമെന്നാണ് സൂചന. ജവാന്‍,ഡങ്കി എന്നീ ചിത്രങ്ങളാണ് പിന്നാലെയുളളത്. ജൂണ്‍ രണ്ടിന് ജവാന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തിറക്കിയിരുന്നു. കോടിക്കണക്കിന് പേരാണ് വീഡിയോ ഇതിനകം കണ്ടത്.

 

Shah Rukh Khan hides face under hoodie as he arrives with Atlee in Hyderabad

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES