ഇരട്ട ഗെറ്റപ്പില്‍ ആറാടി കാര്‍ത്തി;നായികയായി രജിഷ വിജയനും; സര്‍ദാറിന്റെ ട്രെയ്ലര്‍ പുറത്ത്

Malayalilife
ഇരട്ട ഗെറ്റപ്പില്‍ ആറാടി കാര്‍ത്തി;നായികയായി രജിഷ വിജയനും; സര്‍ദാറിന്റെ ട്രെയ്ലര്‍ പുറത്ത്

മിഴകത്തെ യുവ സൂപ്പര്‍ താരം കാര്‍ത്തി നായകനായെത്തുന്ന പുതിയ ചിത്രം സര്‍ദാര്‍ ട്രൈലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 21ന് ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ്. വമ്പന്‍ മുതല്‍ മുടക്കില്‍ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

വിജയ് പ്രകാശ് എന്ന പൊലീസ് ഇന്‍സ്പെക്ടറായും സര്‍ദാര്‍ എന്ന മറ്റൊരു കഥാപാത്രമായും കാര്‍ത്തിയെ ട്രെയ്ലറില്‍ കാണാം. ട്രെയ്ലറിന്റെ ദൃശ്യങ്ങളും പശ്ചാത്തല സ്‌കോറും ഗംഭീരമാണ്.

രഹസ്യങ്ങളുള്ള ഒരു സുപ്രധാന ഫയല്‍ അപ്രത്യക്ഷമാകുന്നതിനെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ്.

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയന്‍ എന്നിവരാണ് നായികമാര്‍. രജിഷ വിജയന്‍ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രമായാണ് എത്തുന്നത്.

കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.


 

Sardar Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES