Latest News

വെബ്‌സീരിസിന് പിന്നാലെ പോഡ്കാസ്റ്റുമായി സാമന്ത; ഇടവേളയ്ക്ക് ശേഷം സജീവമാകാന്‍ നടി

Malayalilife
വെബ്‌സീരിസിന് പിന്നാലെ പോഡ്കാസ്റ്റുമായി സാമന്ത; ഇടവേളയ്ക്ക് ശേഷം സജീവമാകാന്‍ നടി

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിറ്റഡല്‍ എന്ന വെബ് സീരീസിന് ശേഷം ഏഴ് മാസം താരം ഇടവേള എടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണിത്. ഇപ്പോഴിതാ രണ്ടാവരവിനൊരുങ്ങുകയാണ് താരം. ഇത്തവണ പോഡ്കാസ്റ്റിലൂടെയാണ് സാമന്തയുടെ തിരിച്ചു വരവ്. 

സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങും. എല്ലാവര്‍ക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണ് താനെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. 

ചെന്നൈ സ്റ്റോറീസ്' എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഖുഷി, ശാകുന്തളം, യശോദ തുടങ്ങിയ ചിത്രങ്ങളാണ് സാമന്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍

പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താനെന്ന് നേരത്തെ സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.

Read more topics: # സാമന്ത
Samantha resumes work

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക