Latest News

ഭര്‍ത്താവിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി 'ടാബ്' സമ്മാനമായി നല്‍കി സ്വാസിക; ചോറ് വാരിക്കൊടുത്തും ചേര്‍ത്തണച്ചും താരം; പ്രേമിന്റെ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക 

Malayalilife
 ഭര്‍ത്താവിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി 'ടാബ്' സമ്മാനമായി നല്‍കി സ്വാസിക; ചോറ് വാരിക്കൊടുത്തും ചേര്‍ത്തണച്ചും താരം; പ്രേമിന്റെ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക 

മലയാളികളുടെ പ്രിയ നടിയായ സ്വാസിക തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ പ്രത്യേക മുഹൂര്‍ത്തങ്ങളാണ് താരം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നിറഞ്ഞ സന്തോഷത്തില്‍ ആയിരുന്നു ആഘോഷം. 

പ്രേമിന് പിറന്നാള്‍ സമ്മാനമായി ആരാധിക നല്‍കിയത് പേരെഴുതിയ വാലറ്റ്, ഇടിവള, ഷര്‍ട്ട് എന്നിവയായിരുന്നു. ഇതിന് പുറമേ, അമ്മയും സഹോദരനും പ്രേമിന് ഇഷ്ടമുള്ള ബ്രാന്‍ഡിന്റെ ടീ ഷര്‍ട്ടുകള്‍ സമ്മാനമായി നല്‍കി. എന്നാല്‍, ''എനിക്കുള്ള സമ്മാനം എവിടെയെന്നോ?'' എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന്, ''കുറച്ച് പേര്‍ കൂടി വരട്ടെ, അതിനുശേഷം നല്‍കാം'' എന്നായിരുന്നു സ്വാസികയുടെ മറുപടി. അതിനെത്തുടര്‍ന്നാണ് പ്രേമിനുള്ള താരത്തിന്റെ പ്രത്യേക സമ്മാനം - ഒരു ടാബ് - വെളിപ്പെടുത്തിയത്. 

പിറന്നാള്‍ ആഘോഷത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു കുടുംബസമേതം ആഹാരസദ്യ. ഭര്‍ത്താവിന് ചോറ് വാരിക്കൊടുത്തും ചേര്‍ത്ത് അണച്ചും സ്വാസികയെ കാണാം. കൂടാതെ, അമ്മൂമ്മയുടെ സാന്നിധ്യവും ഈ വ്ലോഗിന്റെ ഒരു പ്രത്യേക ആകര്‍ഷണമായിരുന്നു. ആദ്യമായാണ് അമ്മൂമ്മ ഈ വീട്ടിലേക്ക് വരുന്നതെന്ന് സ്വാസിക പറഞ്ഞു. പ്രേമും സ്വാസികയും കൈപിടിച്ച് അമ്മൂമ്മയെ സ്വീകരിക്കുന്നതും പ്രേമിനെ ചേര്‍ത്ത് പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന അമ്മൂമ്മയെയും വിഡിയോയില്‍ കാണാം. 

 2009ല്‍ തമിഴ് സിനിമ വൈഗൈ വഴി സിനിമാരംഗത്തേക്ക് കടന്ന സ്വാസിക, 2010ല്‍ ഫിഡില്‍ എന്ന മലയാള ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. പിന്നീട് ഗോരിപാളയം, പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. 2014 മുതല്‍ ടെലിവിഷന്‍ രംഗത്തും സജീവമായ താരം, ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് ചെറിത്തിരയിലെത്തിയത്. നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുള്ള സ്വാസിക, വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

Read more topics: # സ്വാസിക
swasika vijay husband prem jacob birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES