Latest News

ഒന്ന് ചുംബിക്കണമെങ്കില്‍ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ 'ആദ്യഭാര്യ'യെക്കുറിച്ച് പറഞ്ഞ് സാമന്ത; പ്രണയ ജീവിതത്തെ കുറിച്ചും ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതെ മൗനം പാലിച്ച് നടി

Malayalilife
 ഒന്ന് ചുംബിക്കണമെങ്കില്‍ പോലും ഇടയിലുണ്ടാകും; നാഗചൈതന്യയുടെ 'ആദ്യഭാര്യ'യെക്കുറിച്ച് പറഞ്ഞ് സാമന്ത; പ്രണയ ജീവിതത്തെ കുറിച്ചും ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതെ മൗനം പാലിച്ച് നടി

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. പ്രണയിച്ച് വിവാഹിതരായ ഈ ദമ്പതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്,. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന സമാന്ത വീണ്ടും സജീവമാകുകയാണ്. സിനിമയില്‍ സജിവമാകാനൊരുങ്ങുന്ന നടി അടുത്തിടെ  തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഷോയായ ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷോയിലെ അവതാരകയായ ലക്ഷ്മി മച്ചു സാമന്തയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് കൂടുതല്‍ ചോദിച്ചത്.

ഷോയില്‍ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാന്‍ ലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ സാമന്ത നിശബ്ദത പാലിക്കുകയായിരുന്നു.തുടര്‍ന്ന് ലക്ഷ്മിയുടെ അടുത്ത ചോദ്യം എത്തി. വിവാഹ ശേഷം നിങ്ങളുടെ ബെഡ്റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയുക എന്നതായിരുന്നു ആ ചോദ്യം. അപ്പോഴും ചിന്തയില്‍ മുഴുകിയ സാമന്തയോട് നിങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും ലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. ...

ഇതോടെ സമാന്ത പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സത്യത്തില്‍ തലയിണയാണ് നാഗ ചൈതന്യയുടെ ആദ്യ ഭാര്യയെന്നാണ് സാമന്ത പറഞ്ഞത്. വിവാഹ ശേഷമാണെങ്കിലും ഒന്ന് ചുംബിക്കണമെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. ഇത്രയുമേ പറയുന്നുള്ളുവെന്നും ഞാന്‍ ഇതിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞുവെന്നുമാണ് സാമന്ത പറയുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് 2017ല്‍ സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. തെലുങ്ക് സിനിമാ ലോകം താര വിവാഹം ആഘോഷമാക്കുകയും ചെയ്തു. 

Samantha Akkineni Reveals Naga Chaitanyas First Wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES