കൊറോണ വ്യാപനം തടയാന്‍ വേണ്ടി രാജ്യം നിലവില്‍ ലോക്ക്ഡൗണിലാണ്. സിനിമ മേഖലയെയും ഇത് സാരമായ തന്നെ ബാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നിലവില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരുടെ കാര്യം തീര്‍ത്തും പ്രയാസത്തിലാണ്. ഇങ്ങനെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കായി നടന്‍ സല്‍മാന്‍ നല്കുന്ന സഹായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ പ്രതിസന്ധിയിലായ 25000 തൊഴിലാളികള്‍ക്കാണ് അഞ്ച് ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതാണ് വാര്‍ത്തയായിരുന്നത്.
പിന്നാലെ മകന്‍ സല്‍മാന്‍ ഖാനും കുടുംബവും നടത്തുന്ന ദാനധര്‍മ്മങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പിതാവ് സലിം ഖാന്‍. കഴിഞ്ഞ രണ്ടാഴ്ചയായി ബില്‍ഡിംഗ് സെക്യൂരിറ്റികള്‍ക്കും സല്‍മാന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ഭക്ഷണം വീട്ടില്‍ നിന്നും കൊടുക്കുന്നുണ്ടെന്ന് സലിം ഖാന്‍ പറഞ്ഞു.
മാര്‍ച്ചില്‍ ഷൂട്ടിംഗ് മുടങ്ങിയതോടെ ജോലി പോയ തൊഴിലാളികള്‍ക്ക് മാസ വരുമാനവും ഭക്ഷണത്തിനുള്ള വകയും നല്‍കുന്നുണ്ട്. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ തൊഴിലാളികളോടെല്ലാം വീട്ടിലിരിക്കാന്‍ പറയുകയും പണം എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും സലിം ഖാന്‍ പറയുന്നു.
കരണ്‍ ജോഹര്‍, തപ്‌സി പന്നു, ആയുഷ്മാന്‍ ഖുറാന, കിയാര അദ്വാനി, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, നിതേഷ് തിവാരി എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരും അഭിനേതാക്കളും ദിവസവേതനക്കാരെ സഹായിക്കാനായി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.