പല സിനിമകളില്‍ മസ്താംഗിന് ഓഫര്‍ വന്നിരുന്നെങ്കിലും ആര്‍ക്കും കൊടുത്തില്ല; റോഷാക്കിലേക്ക് നല്കിയത് മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ട്; ചുവപ്പു നിറത്തിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളര്‍ മാറ്റിയുമാണ് ചിത്രത്തില്‍ കാണിച്ചത്; പതിനെട്ടാം ജന്മദിനത്തിന് സമ്മാനമായി ലഭിച്ച  കാര്‍ താരമാകുമ്പോള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് പറയാനുള്ളത്

Malayalilife
പല സിനിമകളില്‍ മസ്താംഗിന് ഓഫര്‍ വന്നിരുന്നെങ്കിലും ആര്‍ക്കും കൊടുത്തില്ല; റോഷാക്കിലേക്ക് നല്കിയത് മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ട്; ചുവപ്പു നിറത്തിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളര്‍ മാറ്റിയുമാണ് ചിത്രത്തില്‍ കാണിച്ചത്; പതിനെട്ടാം ജന്മദിനത്തിന് സമ്മാനമായി ലഭിച്ച  കാര്‍ താരമാകുമ്പോള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് പറയാനുള്ളത്

തീയേറ്ററുകളില്‍ ആവേശം തീര്‍ത്ത് പ്രദര്‍ശനം തുടരുന്ന റോഷാക്കിലെ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരികയാണ്. ഇതില്‍ ഏറെ ചര്‍ച്ചയാവുന്നത് ചിത്രത്തില്‍ മുഴുനീളം പ്രത്യക്ഷപ്പെടുന്ന ഫോര്‍ഡ് മസ്താംഗ് കാര്‍ ആണ്.  മമ്മൂട്ടിയുടെ കാര്‍ ഡ്രിഫ്റ്റിംഗ് വീഡിയോകളടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫോര്‍ഡ് മസ്താംഗ് കാറും സിനിമാപ്രേമികളുടെയും വാഹനപ്രേമികളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ മസ്താംഗിന്റെ യഥാര്‍ത്ഥ ഉടമ മാത്യു കാറിന്റെ വിശേഷങ്ങള്‍ പങ്ക് വച്ചതാണ് വാര്‍ത്തയാകുന്നത്മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ സുഹൃത്താണ്. റോഷാക്ക് എന്നൊരു പടം വരുന്നുണ്ട്, ചിത്രത്തിലേക്ക് നിന്റെ വണ്ടി കൊണ്ടുവരാന്‍ പറ്റുമോ എന്നു ചോദിച്ചു. മമ്മൂക്കയുടെ സിനിമയെന്നു കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓകെ എന്നു പറഞ്ഞു,പത്തൊന്‍പതുകാരന്‍ മാത്യു പറയുന്നു.

പല സിനിമകളില്‍ നിന്നും മസ്താംഗിന് ഓഫര്‍ വന്നിരുന്നെങ്കിലും ആര്‍ക്കും കൊടുത്തില്ലെന്നും മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് കാര്‍ കൊടുത്തതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. പതിനെട്ടാം ജന്മദിനത്തിന് മാത്യുവിന് സഹോദരന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് ഈ മസ്താംഗ്.

ചുവപ്പു കളറിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളര്‍ മാറ്റിയുമാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ കളര്‍ ബ്രൈറ്റ് റെഡ് ആയിരുന്നു. സംവിധായകന് അല്‍പ്പം ഡള്‍ ലുക്കായിരുന്നു വേണ്ടിയിരുന്നത്. റോഷാക്കിനായി ചിത്രത്തിന് ഗ്രേ കളര്‍ മാറ്റ് ഫിനിഷ് നല്‍കി. വണ്ടി കേടുപാടു വന്ന രീതിയിലാണ് സിനിമയില്‍ ഉപയോഗിച്ചത്. ഇതിന്റെ ഒര്‍ജിനല്‍ പാര്‍ട്‌സ് എല്ലാം മാറ്റിവച്ചതിനുശേഷം ആര്‍ട്ട് വര്‍ക്ക് ചെയ്താണ് അവര്‍ കാറിനു മുകളില്‍ പരിക്കുകള്‍ വരുത്തിയത്.

ആര്‍ട്ട് വര്‍ക്കെല്ലാം കഴിഞ്ഞ് മുന്‍ഭാഗം പൊളിഞ്ഞ രീതിയിലുള്ള കാര്‍ കണ്ടപ്പോള്‍ ആദ്യം സങ്കടം തോന്നിയെന്നും എന്നാല്‍ അതൊക്കെ ആര്‍ട്ട് വര്‍ക്ക് ആണല്ലോ എന്നോര്‍ത്ത് സമാധാനിച്ചെന്നും മാത്യു പറയുന്നു. 

Rorschach Mustang Car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES