ഋഷി കപൂറിന്റെ കൊച്ചുമകളും ബോളിവുഡ് താരദമ്പതികളായ രണ്‍ബീറിന്റെയും ആലിയ ഭട്ടിന്റെയും മകളുമായ റാഹ കപൂര്‍ ഋഷി കപൂറിന്റെ തനി പകര്‍പ്പാണെന്നാണ് സോഷ്യല്‍മീഡിയയും ആരാധകരും പറയുന്നത്. ഇപ്പോഴിതാ അച്ഛന്റെ ജന്മവാര്ഷികത്തില് ത്രോബാക്ക് ചിത്രവും മധുരമായ കുറിപ്പും പങ്കിടുകയാണ് മകള്‍ റിദ്ദിമ കപൂര്‍.
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമായിരുന്നു ഋഷി കപൂര്‍. താരത്തിന്റെ മകനും ബോളിവുഡ് താരവുമായ രണ്‍ബീര്‍ കപൂറും അഭിനേത്രിയായ ആലിയ ഭട്ടും തമ്മിലുള്ള വിവാഹവും പ്രണയവുമൊക്കെ ആരാധകര്‍ ഏറെ ആസ്വദിച്ചതാണ്. ഇവരുടെ മകള്‍ റാഹ കപൂര്‍ ഇന്ന് ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ്. കപൂര്‍ കണ്ണുകള്‍ ലഭിച്ച പെണ്‍കുട്ടി എന്നാണ് സോഷ്യല്‍ മീഡിയ റാഹയെ വിശേഷിപ്പിക്കുന്നത്.
കപൂര്‍ കുടുംബാംഗങ്ങളില്‍ പലരിലും കണ്ടുവരുന്ന അല്‍പ്പം ഇളം നിറമുള്ള കണ്ണുകളാണ് റാഹയ്ക്കും കിട്ടിയിരിക്കുന്നത്. ഇളം നീല കണ്ണുകളായിരുന്നു രാജ് കപൂറിന്, കരീഷ്മ കപൂറിനും സമാനമായ ഇളം നീല കണ്ണുകള്‍ ലഭിച്ചപ്പോള്‍ കരീന കപൂറിന് കിട്ടിയത് ഇളം പച്ച കണ്ണുകളാണ്. രണ്‍ബീറിന്റെ പിതാവായ ഋഷി കപൂറിനും ഇളം നീല നിറമുള്ള കണ്ണുകളായിരുന്നു.
ഇപ്പോഴിതാ ഋഷി കപൂറിന്റെ മകള്‍ റിദ്ദിമ കപൂര്‍ സാഹ്നി അച്ഛന്റെ 72-ാം ജന്മദിനത്തില് റാഹയുമായിട്ടുള്ള ഒരു മധുര കുറിപ്പും ത്രോബാക്ക് ചിത്രവും പങ്കിട്ടിരിക്കുകയാണ്. ആലിയയുടെയും രണ്‍ബീറിന്റെയും മകള്‍ രാഹാ കപൂര്‍ ഋഷി കപൂറിന്റെ മിനി പതിപ്പാണെന്നാണ് റിദ്ദിമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചത്. ''ഹാപ്പി ബര്‍ത്ത്ഡേ പപ്പാ. നിങ്ങളുടെ രണ്ട് പേരക്കുട്ടികളോടൊപ്പം നിങ്ങളുടെ പ്രത്യേക ദിനം ആഘോഷിക്കാന്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ എങ്ങനെ ആഗ്രഹിക്കുന്നു. നിങ്ങളുടെ ബന്ദാരി സാം വളര്‍ന്നു, കുഞ്ഞ് രാഹ ഏറ്റവും സുന്ദരിയാണ്- അവള് നിങ്ങളാണ്. പപ്പാ, ഞങ്ങള്‍ക്ക് പങ്കുവെക്കാന്‍ കിട്ടിയ ഓര്‍മ്മകളെ ഞാന്‍ എന്നും നെഞ്ചേറ്റും. ഞങ്ങള്‍ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു, നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം ഓരോ ദിവസം കഴിയുന്തോറും ആഴത്തിലാകുന്നു ...'' എന്നാണ് അച്ഛനൊപ്പമുള്ള മനോഹരമായ ചിത്രത്തിന്റെ കൂടെ റിദ്ദിമ കുറിച്ചത്.