Latest News

നടി റിച്ച ഛദ്ദയുടെ വിവാഹം ഈ മാസം 30 ന്;  നടന്‍ അലി ഫസലുമായുള്ള വിവാഹം ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം;  ബോളിവുഡ് താരങ്ങളുടെ വിവാഹ സത്കാരം ഒക്ടോബര്‍ ആദ്യം മുംബൈയിലും ഡല്‍ഹിയലുമായി

Malayalilife
നടി റിച്ച ഛദ്ദയുടെ വിവാഹം ഈ മാസം 30 ന്;  നടന്‍ അലി ഫസലുമായുള്ള വിവാഹം ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം;  ബോളിവുഡ് താരങ്ങളുടെ വിവാഹ സത്കാരം ഒക്ടോബര്‍ ആദ്യം മുംബൈയിലും ഡല്‍ഹിയലുമായി

ബോളിവുഡിലെ പ്രണയജോടികളായ നടന്‍ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകുന്നു. സെപ്തംബര്‍ 30-ന് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. 

തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിവാഹ സത്ക്കാരം നടക്കും. ഏഴുവര്‍ഷത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും 2021-ല്‍ വിവാഹിതരാ കേണ്ടിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

ഡെത്ത് ഓണ്‍ ദ നൈല്‍ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്തത്. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാര്‍, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങള്‍. ഫുക്രേ 3- യാണ് റിച്ചയുടെ ഏറ്റവും പുതിയ ചിത്രം. ഇതുകൂടാതെ ദ ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡര്‍ എന്ന വെബ് സീരീസിലും വേഷമിടുന്നു.

Richa Chadha wedding with beau Ali Faza

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക