മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ ർന്ന പരിപാടിയിലൂടെ വ്യതസ്തമായ അവതാരികയായി പിന്നീട് ഇപ്പോഴും എന്തേലും പരിപാടികൾ ഉണ്ടെങ്കിൽ അതിൽ ആങ്കർ ചെയ്യാൻ രഞ്ജിനി തന്നെ വേണം. അത് മലയായികൾക്ക് നിർബന്ധമാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും മലയാളികൾക്ക് ഇന്നും രഞ്ജിനിയോട് സ്നേഹമാണ്.
ഇപ്പൊഴിതാ രഞ്ജിനിയുടെ ജീവിതത്തിൽ തന്നെ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവവുമായി രംഗത്തെത്തിയിരിക്കുകയാണ്. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അവര്‍ ഇതേക്കുറിച്ച് പറഞ്ഞത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ
"അത്ര പരിചയമില്ലാത്ത സ്ഥലത്താണ് വര്‍ക്കെങ്കില്‍ ജോലി കഴിഞ്ഞയുടന്‍ തന്നെ അവിടെ നിന്ന് പോരും. കൂടെ ആളുണ്ടെങ്കില്‍ മാത്രമേ രാത്രിയില്‍ അവിടെ നില്‍ക്കൂ. ആരും കൂടെയില്ലാതിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. അന്ന് എനിക്ക് കൃത്യസമയത്ത് ഇറങ്ങാനും പറ്റിയില്ല. ഇന്ന് ഇവിടെ നിന്നിട്ട് നാളെ പോയാല്‍ പോരേയെന്നായിരുന്നു പേയ്‌മെന്റിനെക്കുറിച്ച് സംസാരിക്കാന്‍ വന്നയാള്‍ പറഞ്ഞത്. അത് പറ്റില്ല, എനിക്ക് വീട്ടിലേക്ക് പോണമെന്നായിരുന്നു എന്റെ മറുപടി. ഇന്ന് രാത്രി ഇവിടെ കിടന്ന് രാവിലെ പോവുമെന്നാണ് കോര്‍ഡിനേറ്റര്‍ പറഞ്ഞതെന്നും അയാള്‍ പറഞ്ഞിരുന്നു. കോര്‍ഡിനേറ്ററിന്റെ കൂടെ കിടക്കുമെന്ന് അദ്ദേഹം അയാളോട് പറഞ്ഞെന്ന് കേട്ടും ഉടനെ തന്നെ അദ്ദേഹത്തെ വിളിപ്പിച്ചു. ഞാന്‍ ചേട്ടന്റെ കൂടെ കിടക്കുമെന്ന് ചേട്ടന്‍ പറഞ്ഞോ, അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചോ എന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്തെങ്കിലും വന്നാല്‍ ഇതേപോലെയാണ് ഞാന്‍. ഇങ്ങനെയാണ് ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. " ഇതായിരുന്നു രഞ്ജിനിയുടെ വാക്കുകൾ.
കുറച്ച് നാളുകൾക്ക് മുൻപ് തൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രഞ്ജിനി തൻ്റെ ആരാധകരോട് പറഞ്ഞിരുന്നു. മിഡിൽ ലൈഫ് ക്രൈസിസ് ലക്ഷണങ്ങൾ തനിക്ക് ഉണ്ട് എന്ന് തുറന്ന് പറയുകയായിരുന്നു രഞ്ജിനി. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ "ഞാന് ഇപ്പോള് കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് എനിക്ക് പറയാന് പറ്റുന്നില്ല. ജീവിതം പട്ടി നക്കിയത് പോലെ എന്നൊക്കെ പറയില്ലേ ഏതാണ്ട് ആ അവസ്ഥയാണ്. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ല. വീട്ടിലേക്ക് പോകാനേ തോന്നുന്നില്ല. എപ്പോഴും യാത്രകള് തന്നെ ചെയ്താല് മതി. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്നൊക്കെ തോന്നുന്നു. എന്താണ് എന്റെ അവസ്ഥ എന്നതിനെ കുറിച്ച് ഞാന് ചെറുതായി ഒന്ന് റിസേര്ച്ച് ചെയ്തു. ഒന്നുകില് എനിക്ക് വിഷാദ രോഗമാണ്. അല്ലെങ്കില് മിഡില് ലൈഫ് ക്രൈസസ്. എന്റെ ലക്ഷണങ്ങള് എല്ലാം വച്ചു നോക്കുമ്പോള് നൂറ് ശതമാനം എനിക്ക് മിഡില് ലൈഫ് ക്രൈസസ് തന്നെയാണെന്നാണ് മനസ്സിലാവുന്നത്. എനിക്ക് നാല്പത് വയസ്സുണ്ട്. നാല്പത് മുതലാണ് മിഡില് ലൈഫ് ക്രൈസസ് വന്ന് തുടങ്ങുന്നത്. വിഷാദ രോഗത്തെക്കാള് ഭേദമാണ് മിഡില് ലൈഫ് ക്രൈസസ്. കുറച്ച് വര്ഷം കഴിഞ്ഞാല് പോകുമല്ലോ. എന്റെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല് എനിക്ക് ജീവിതത്തില് ഇപ്പോള് ഒരു ലക്ഷ്യ ബോധം ഇല്ല. " ഇതായിരുന്നു വാക്കുകൾ.
നിരവധി ആരാധകരാണ് ഇതിനെ കുറിച്ച് ഇൻ്റർനെറ്റിൽ നോക്കുകയും അത് മനസ്സിലാക്കുകയും ചെയ്തത്. ഒരു ആരാധകൻ കൃത്യമായി കമൻ്റ് ബോക്സിൽ അത് പറഞ്ഞിട്ടുണ്ട്."മധ്യവയസ്‌കരായ വ്യക്തികളിൽ, സാധാരണയായി 40 മുതൽ 60 വയസ്സുവരെയുള്ള വ്യക്തികളിൽ സംഭവിക്കാവുന്ന സ്വത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരിവർത്തനമാണ് മിഡ്‌ലൈഫ് പ്രതിസന്ധി . ഒരു വ്യക്തിയുടെ വളരുന്ന പ്രായം, അനിവാര്യമായ മരണനിരക്ക്, ജീവിതത്തിലെ നേട്ടങ്ങളുടെ അഭാവം എന്നിവ ഉയർത്തിക്കാട്ടുന്ന സംഭവങ്ങളാൽ ഉണ്ടാകുന്ന ഒരു മാനസിക പ്രതിസന്ധി എന്നാണ് ഈ പ്രതിഭാസത്തെ വിവരിക്കുന്നത്. ഇത് തീവ്രമായ വിഷാദം, പശ്ചാത്താപം, ഉയർന്ന തലത്തിലുള്ള ഉത്കണ്ഠ, അല്ലെങ്കിൽ യുവത്വം കൈവരിക്കാനുള്ള ആഗ്രഹം അല്ലെങ്കിൽ അവരുടെ നിലവിലെ ജീവിതശൈലിയിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തുക അല്ലെങ്കിൽ മുൻ തീരുമാനങ്ങളും സംഭവങ്ങളും മാറ്റാനുള്ള ആഗ്രഹം എന്നിവ ഉണ്ടാക്കാം." ഇതായിരുന്നു വാക്കുകൾ.