Latest News

'എന്റെ പ്രാക്ക് കാരണമാണ് ജഗതി ചേട്ടന് അന്ന് അപകടമുണ്ടായത് എന്ന് വരെ പറഞ്ഞു'; ജഗതി രണ്ടു മിനിറ്റോളം കൈ പിടിച്ചിരുന്ന സംഭവത്തെ കുറിച്ച് വിവരിച്ച് രഞ്ജിനി ഹരിദാസ്

Malayalilife
'എന്റെ പ്രാക്ക് കാരണമാണ് ജഗതി ചേട്ടന് അന്ന് അപകടമുണ്ടായത് എന്ന് വരെ പറഞ്ഞു'; ജഗതി രണ്ടു മിനിറ്റോളം കൈ പിടിച്ചിരുന്ന സംഭവത്തെ കുറിച്ച് വിവരിച്ച് രഞ്ജിനി ഹരിദാസ്

ലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ ർന്ന പരിപാടിയിലൂടെ വ്യതസ്തമായ അവതാരികയായി പിന്നീട് ഇപ്പോഴും എന്തേലും പരിപാടികൾ ഉണ്ടെങ്കിൽ അതിൽ ആങ്കർ ചെയ്യാൻ രഞ്ജിനി തന്നെ വേണം. അത് മലയായികൾക്ക് നിർബന്ധമാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും മലയാളികൾക്ക് ഇന്നും രഞ്ജിനിയോട് സ്നേഹമാണ്. രഞ്ജിനിയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു ജഗതി ശ്രീകുമാറുമായുള്ളത്. വേദിയില്‍ വച്ച് പരസ്യമായി രഞ്ജിനിയെ വിമര്‍ശിക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് രഞ്ജിന ഹരിദാസ്. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഞങ്ങളുടെ കാര്യം ഓര്‍മ്മയിലുണ്ടാകും. എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം മഹാനാണ്. പക്ഷെ ഞാനുമായുള്ള കാര്യം ഒരു പബ്ലിക് പ്‌ളാറ്റ്‌ഫോമില്‍ വന്നതാണ്. അതുകൊണ്ടാണ് ഇന്നീ ചിത്രം ഇവിടെ ഇടാന്‍ തന്നെ കാരണമെന്നും എനിക്കറിയാം. അത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന് ആ സ്‌റ്റേജില്‍ വച്ച് അങ്ങനെ സംസാരിക്കാന്‍ തോന്നി.

അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ എന്തെന്ന് എനിക്കറിയാം. പക്ഷെ ഈയ്യൊരു സാഹചര്യത്തില്‍ ഞാനത് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത് തീര്‍ത്തും അണ്‍ പ്രൊഫഷണലായ കാര്യമായിരുന്നു. പക്ഷെ ഞാനതിനെ നന്നായി തന്നെ കൈകാര്യം ചെയ്തുവെന്നാണ് തോന്നുന്നത്. ഞാന്‍ സാധാരണ പ്രതികരിക്കുന്നത് പോലെയല്ല പ്രതികരിച്ചത്. അത് ഞാനെന്റെ തൊഴിലിനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ്. എനിക്കത് ഇങ്ങനെ നിര്‍ത്താമായിരുന്നു. അല്ലെങ്കില്‍ തിരിച്ചു പറയുകയോ ഇറങ്ങിപ്പോരുകയോ ചെയ്യാമായിരുന്നു. എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതാണ്. എനിക്ക് അതിനുള്ള ഉത്തരവും കൈയിലുണ്ട്. നടക്കുന്നത് എന്താണെന്ന് എനിക്കറിയാം. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ഡിലേ വരുന്നുണ്ടെങ്കില്‍ അത് ടീമിന്റെ ഉത്തരവാദിത്തമാണ് എന്റെ ഉത്തരവാദിത്തമല്ല. അദ്ദേഹം ഇറിറ്റേറ്റഡ് ആയിരുന്നു. പക്ഷെ കിട്ടിയത് എന്നെയായിരുന്നു. അതായിരിക്കാം കാരണം. അദ്ദേഹത്തിന് ഞാന്‍ ആരെന്ന് അറിയില്ലായിരിക്കാം. കണ്ടപ്പോള്‍ ഇത്തരത്തിലൊരു പെണ്ണാണെന്ന് തോന്നിയേക്കാം. പക്ഷെ അന്ന് നടന്നത് തീര്‍ത്തും അനാവശ്യമായൊരു കാര്യമായിരുന്നു. ഞാനത് അങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. എന്റെ പ്രൊഫഷനെ നിന്ദിക്കാത്ത വിധത്തില്‍ എനിക്കത് കൈകാര്യം ചെയ്യാനായി. അ്‌ദ്ദേഹം കുറേ സമയം സംസാരിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ആലോചിക്കാന്‍ സമയം കിട്ടി.

അന്ന് രാത്രി മാത്രമല്ല, കുറച്ച് ദിവസത്തേക്ക് എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഞാനൊരു പത്രത്തില്‍ എഴുതി. ഞാനൊരു കോളം എഴുതുന്നുണ്ടായിരുന്നു. മിസ്റ്റര്‍ മൂണ്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അത് കഴിഞ്ഞ് ഞാന്‍ ഉറങ്ങി. ആളുകള്‍ രണ്ടു വശത്തും സംസാരിച്ചു കൊണ്ടിരുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടമുണ്ടാകുന്നത്. എനിക്ക് കുറേ കോളുകളും മെസേജുകളും എനിക്ക് കിട്ടി. എന്റെ പ്രാക്ക് കൊണ്ടാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് പറഞ്ഞ്. എന്ത് കഷ്ടമാണ് അതൊക്കെ. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നുണ്ട്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ചേട്ടന്‍ ദുബായില്‍ വച്ച് സ്റ്റേജിലേക്ക് മടങ്ങിയെത്തിയപ്പോഴും ഞാന്‍ തന്നെയായിരുന്നു അവതാരക. എന്നോട് പറഞ്ഞിരുന്നില്ല ജഗതിച്ചേട്ടനുണ്ടെന്ന്. അവസാനമാണ് അറിയുന്നത്. ബാക്ക് സ്റ്റേജില്‍ വച്ച് എന്നോട് പറഞ്ഞിരുന്നു, രഞ്ജിനിയ്ക്ക് പറ്റില്ലെങ്കില്‍ ആ സെഗ്മെന്റ് മിഥുന്‍ ചെയ്യുമെന്ന്. എന്റെ ജോലിയല്ലേ ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു.

ഞാന്‍ തന്നെയാണ് അദ്ദേഹത്തെ തിരികെ സ്റ്റേജിലേക്ക് വിളിച്ചത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം വീല്‍ ചെയറിലായിരുന്നു. പിറ്റേദിവസം ഞാന്‍ പുറത്തേക്ക് പോവുമ്പോള്‍ പാര്‍വതി അദ്ദേഹത്തിന് ഭക്ഷണം കൊടുക്കുകയായിരുന്നു. ഞാന്‍ യൂടേണ്‍ അടിക്കാന്‍ നോക്കിയപ്പോള്‍ പാര്‍വതി എന്നെ വിളിച്ചു. അച്ഛന് ഓര്‍മ്മയുണ്ടോ അന്ന് നന്നായി ചീത്ത പറഞ്ഞ ആളാണെന്ന് പറഞ്ഞു. അദ്ദേഹം രണ്ട് മിനുറ്റ് നേരം എന്റെ കൈ പിടിച്ചു. അത് മതിയായിരുന്നു. ചിലപ്പോള്‍ അതിന് അര്‍ത്ഥമൊന്നുമുണ്ടാകില്ല. പക്ഷെ എനിക്കത് ഒരുപാട് അര്‍ത്ഥങ്ങളുള്ളതായിരുന്നു.

Ranjini explaining about her issue with Jagathy sreekumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES