Latest News

നെഞ്ചിലെ അണുബാധ കാര്യമാക്കിയില്ല; ഇപ്പോള്‍ സ്ഥിതി വഷളായി; രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍

Malayalilife
നെഞ്ചിലെ അണുബാധ കാര്യമാക്കിയില്ല; ഇപ്പോള്‍ സ്ഥിതി വഷളായി; രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍

ന്തൊക്കെ സങ്കടങ്ങളും വിഷമങ്ങളും ഉണ്ടെങ്കിലും ചിരിച്ച മുഖത്തോടെ ആരാധകര്‍ക്കു മുന്നിലേക്ക് എത്തുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ചടുലമായ വാക്കുകളിലൂടെ പതിനായിരക്കണക്കിന് ആരാധകരെ വേദിയ്ക്കു മുന്നില്‍ പിടിച്ചിരുത്താന്‍ കഴിവുളള രഞ്ജിനി ഇന്ന് കേരളത്തിലെ നമ്പര്‍ വണ്‍ അവതാരകയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയ രഞ്ജിനിയെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം. സോഷ്യല്‍ മീഡിയയിലും സജീവമായ രഞ്ജിനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത് വളരെ ആശങ്ക സൃഷ്ടിക്കുന്ന ഒരു വിവരമാണ്.

ഈ ക്രിസ്മസിന് താന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്നേ ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫെക്ഷന്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതു കാര്യമാക്കിയില്ല. എന്നാല്‍ ഒടുക്കം അത് തന്റെ ആരോഗ്യ നില വഷളാക്കി എമര്‍ജന്‍സി അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണെന്നാണ് രഞ്ജിനി പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം കയ്യിലൂടെ ശരീരത്തിലേക്ക് ബ്ലഡ് കയറ്റുന്നതിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.  

മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകരില്‍ ഒരാളായ രഞ്ജിനി പങ്കുവച്ച ചിത്രം ഏറെ ആശങ്കയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എത്രയും പെട്ടെന്ന് തിരിച്ച് പഴയ ആരോഗ്യത്തിലേക്ക് തിരിച്ചു വരൂ എന്നറിയിച്ചു കൊണ്ട് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നതും. അതേസമയം, രഞ്ജിനിയ്ക്കൊപ്പം കാമുകന്‍ ശരത്തും അമ്മയും സഹോദരനും കുടുംബവും എല്ലാം ആശ്വാസമായി ഒപ്പം തന്നെയുണ്ട്. വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി. അവതാരക മാത്രമല്ല ഒരു മോഡല്‍ കൂടിയാണ് താരം. ബിഗ്‌ബോസ് മലയാളം ആദ്യ സീസണില്‍ വന്നതോടെയാണ് താരത്തിനെ മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അഭിനയവും തനിക്ക് വഴങ്ങുമെന്ന് രഞ്ജിനി തെളിയിച്ചിട്ടുണ്ട്.

2007 മുതല്‍ 2014 വരെ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറില്‍ ജോലി ചെയ്തിരുന്ന ആളാണ് രഞ്ജിനി. രഞ്ജിനിയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ സമയത്താണ്. എന്നാല്‍ ഇതിന് പിന്നാലെ മറ്റു ചാനലിലും വര്‍ക്ക് ചെയ്തിരുന്നു. ഇതൊന്നും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ചാനലുകളില്‍ സജീവമല്ലെങ്കിലും കോര്‍പ്പറേറ്റ് ഷോ കളും ബിസിനസ് ഷോകളും എല്ലാം അവതരിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ഇതൊന്നും മനസിലാക്കാതെ പണി ഇല്ലാതെ നടക്കുകയാണ് രഞ്ജിനി എന്ന തരത്തിലുള്ള ചര്‍ച്ചയും ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാന്‍ എന്നാണ് രഞ്ജിനി വ്യക്തമാക്കിയത്. തന്റെ പ്രതിഫലത്തില്‍ ഒരു ഇടിവും വന്നിട്ടില്ല എന്ന് രഞ്ജിനി പറഞ്ഞിരുന്നു.

സ്വന്തമായി ഒരു യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരുമായി പങ്കുവെക്കുന്നത് ഈ ചാനലിലൂടെയാണ്. രഞ്ജിനിയുടെ സ്വകാര്യ ജീവിതം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 16 വര്‍ഷമായി തന്റെ സുഹൃത്തായിരുന്ന ശരത്തുമായിട്ടാണ് താന്‍ പ്രണയത്തില്‍ ആയതെന്ന് രഞ്ജിനി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്താണ് തന്റെ പ്രണയം രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയത്. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാമുകന്‍ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സു തുറന്നത്. 16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ശരത്തുമായുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രഞ്ജിനി പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരുമൊന്നിച്ചുള്ള പ്രണയം രണ്ട് വര്‍ഷം പിന്നിട്ടതായി രഞ്ജിനി കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ ആരോധകരെ അറിയിച്ചിരുന്നു. ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകന്‍ ശരത്ത് പുളിമൂട്.

Renjini haridas hopsitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക